Auto

സ്‌പോര്‍ട്ടി, സ്‌റ്റൈലിഷ്! ടാറ്റ ടിയാഗോ വിസ് എത്തി

Binnu Rose Xavier

ടാറ്റ ടിയാഗോ വിസ് ലിമിറ്റഡ് എഡിഷന്‍ വിപണിയിലില്‍ അവതരിപ്പിച്ചു. സാധാരണ മോഡലിനെ അപേക്ഷിച്ച് ചില കോസ്മറ്റിക് മാറ്റങ്ങള്‍ വരുത്തി കൂടുതല്‍ സ്‌പോര്‍ട്ടിയാണ് പുതിയ വാഹനം എത്തിയിരിക്കുന്നത്. 5.40 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ്‌ഷോറൂം ഡല്‍ഹി വില.

ടൈറ്റാനിയം േ്രഗ ബോഡി കളറില്‍ കറുത്ത നിറത്തിലുള്ള റൂഫ് ആണുള്ളത്. മുന്‍വശത്തെ ഗ്രില്ലിലും റെയര്‍ വ്യൂ മിററിന്റെ പിന്‍വശത്തും വീലുകളിലുമെല്ലാം ഓറഞ്ച് ഡീറ്റെയ്‌ലിംഗ് കൊടുത്തത് വാഹനത്തിന് സ്‌പോര്‍ട്ടി ലുക്ക് കൊടുക്കുന്നു. ഇതുപോലെ തന്നെ ഇന്റീരിയറില്‍ എസി വെന്റുകളിലുള്‍പ്പടെ പലയിടത്തും ഓറഞ്ച് നിറത്തിന്റെ അംശങ്ങള്‍ കാണാം.

ടിയാഗോയുടെ XZ വേരിയന്റിലാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. എന്നാല്‍ ഇതിനെക്കാള്‍ 10,000 രൂപ കൂടുതലാണ്. 2017ല്‍ ഇതേ കാറിന്റെ വിസ് എഡിഷന്‍ ടാറ്റ അവതരിപ്പിച്ചിരുന്നു. ഉല്‍സവനാളുകള്‍ മുന്നില്‍ക്കണ്ടാണ് പുതിയ വാഹനം അവതരിപ്പിച്ചിരിക്കുന്നത്.

മാരുതി സുസുക്കി സെലേറിയോ, വാഗണ്‍ ആര്‍, ദാറ്റ്‌സണ്‍ ഗോ, ഹ്യുണ്ടായ് സാന്‍ട്രോ എന്നീ മോഡലുകളാണ് വിപണിയില്‍ ടിയാഗോയുടെ മുഖ്യ എതിരാളികള്‍. 

ReplyReply AllForwardEdit as new

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT