വീട് ചാര്‍ജിംഗ് സ്‌റ്റേഷനാക്കാം, പുതിയ കണ്ടുപിടുത്തവുമായി ടെസ്‌ല

Update:2019-01-21 15:20 IST

ലളിതമായി ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ചാര്‍ജിംഗ് സ്‌റ്റേഷന്‍ വീട്ടില്‍ തന്നെ ഒരുക്കാവുന്ന സംവിധാനവുമായി ടെസ്‌ല. ചാര്‍ജിംഗ് സ്‌റ്റേഷന്‍ എന്ന് കേട്ട് ഇതൊരു വലിയ സംഭവമാണെന്ന് കരുതണ്ട. ഇതൊരു ഹൈ വോള്‍ട്ടേജ് പ്ലഗ് മാത്രമാണ്. സാധാരണ മൊബീല്‍ കണക്റ്റര്‍ പോലെ ഉപയോഗിക്കാം. ടെസ്‌ല ആദ്യമായാണ് ഇത്തരമൊരു സംവിധാനം ആവിഷ്‌കരിക്കുന്നത്.

ടെസ്‌ല ഓണ്‍ലൈന്‍ ഷോപ്പില്‍ ഈ വാള്‍ കണക്റ്റര്‍ ലഭ്യമാണ്. നിലവിലുള്ള ജെന്‍ 2 മൊബീല്‍ കണക്റ്ററിന് സമാനമാണ് ഇതിന്റെ പ്രവര്‍ത്തനം എങ്കിലും പവര്‍ വളരെ കൂടുതലാണ്.

മൊബീല്‍ കണക്റ്റര്‍ വഴി സാവധാനം മാത്രമേ ചാര്‍ജിംഗ് നടക്കുകയുള്ളുവെങ്കില്‍ വാള്‍ കണക്റ്റര്‍ വഴി മോഡല്‍ എസ്, എക്‌സ്, 3 ലോംഗ് റേഞ്ച് എന്നീ മോഡലുകള്‍ക്ക് 40 amps പവര്‍ കൊടുക്കാന്‍ കഴിയും. മൊബീല്‍ കണക്റ്ററെ അപേക്ഷിച്ച് 25 ശതമാനം വേഗത്തില്‍ ചാര്‍ജ് ചെയ്യാനാകും.

NEMA 14-50 പ്ലഗ് ഉള്ളവര്‍ക്ക് പ്രത്യേക ഇലക്ട്രിക് ഇന്‍സറ്റലേഷന്‍ ഒന്നും ചെയ്യാതെ തന്നെ ഇത് ഉപയോഗിക്കാനാകും എന്നതാണ് സവിശേഷത. അതായത് ഇലക്ട്രീഷ്യന്റെ സഹായം വേണ്ടിവരില്ല. ഈ വാള്‍ കണക്റ്ററിന്റെ വില 500 ഡോളറാണ്.

Similar News