ജർമൻ കാര്‍ നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണിന്റെ ജനപ്രിയമായ പോളോയുടെ പുതിയ പതിപ്പായ പോളോ ജിടിഐ ജൂണില്‍ അവതരിപ്പിച്ചേക്കും. ഇതിനോടനുബന്ധിച്ച് വാഹനത്തിന്റ രൂപരേഖ കമ്പനി പുറത്തുവിട്ടു. സമീപകാലത്ത് ഫോക്‌സ്‌വാഗണ്‍ പുറത്തിറക്കിയ പോളോയെ അടിസ്ഥാനമാക്കിയാണ് പോളോ ജിടിഐയും കമ്പനി അവതരിപ്പിക്കുന്നത്. പുതിയ ജിടിഐ മുമ്പത്തേക്കാള്‍ ഷാര്‍പ്പാണെന്നും ഏറെ സവിശേഷതകളുള്ളതാണെന്നും കമ്പനി പുറത്തുവിട്ട രൂപരേഖ വ്യക്തമാക്കുന്നു.
ജൂണ്‍ അവസാനം അനാച്ഛാദനം ചെയ്യുന്ന പുതിയ പോളോ ജിടിഐ ''അസാധാരണമായ ദൈനംദിന ഉപയോഗക്ഷമതയോടൊപ്പം അസാധാരണമായ ഡ്രൈവിംഗ് ഡൈനാമിക്‌സ്'' നല്‍കുമെന്നും ''ശുദ്ധമായ ചലനാത്മകതയെയും പ്രകടനപരമായ രൂപകല്‍പ്പനയെയും'' പ്രതിനിധീകരിക്കുമെന്നും ഫോക്‌സ്‌വാഗണ്‍ പറയുന്നു. എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ സ്റ്റാന്‍ഡേര്‍ഡായി ഓഫര്‍ ചെയ്യും. കൂടാതെ കാറിന് പുനര്‍രൂപകല്‍പ്പന ചെയ്ത ടെയില്‍ഗേറ്റും ബ്രാന്‍ഡിന്റെ പുതിയ ഐക്യു ലൈറ്റ് സാങ്കേതികവിദ്യയും ലഭിക്കും.
അതേസമയം പുതിയ പോളോ ജിടിഐയുടെ കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. എങ്കിലും മുന്‍ മോഡലിലുള്ള 197 ബിഎച്ച്പി 2.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍, 320 എന്‍എം ടോര്‍ക്ക്, 6 സ്പീഡ് മാനുവല്‍ എന്നിവ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ജൂണില്‍ പുതിയ പോളോ ജിടിഐ അവതരിപ്പിച്ചാലും എന്ന് ഇന്ത്യന്‍ വിപണിയിലെത്താന്‍ കാത്തിരിക്കേണ്ടി വരും.
Read DhanamOnline in English
Subscribe to Dhanam Magazine