ഇന്ത്യയിലെ സുരക്ഷിതമായ കാറുകള്‍ ഇവയാണ്; മേധാവിത്വം തുടര്‍ന്ന് ടാറ്റ

ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം പങ്കെടുത്തത് 30 കാറുകളാണ്

Update:2021-10-16 13:30 IST

അടുത്ത കാലം വരെ കാര്‍ വാങ്ങുമ്പോള്‍ സാധാരണക്കാരന്റെ ഏറ്റവും വലിയ ചോദ്യം വിലയെ കുറിച്ചായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് മാറിയിട്ടുണ്ട്. സുരക്ഷ വലിയൊരു ചോദ്യമായി കാര്‍ നിര്‍മാതാക്കളുടെ മുന്നിലുണ്ട്. ഇന്ത്യന്‍ വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ച കാറുകളില്‍ പലതും ക്രാഷ് ടെസ്റ്റുകളില്‍ അമ്പേ പരാജയപ്പെട്ടു. ഈ വര്‍ഷം 30 ഇന്ത്യന്‍ നിര്‍മിത കാറുകള്‍ ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റുകളില്‍ പങ്കെടുത്തപ്പോള്‍ മുന്നിലെത്തിയ 10 കാറുകളാണ് ചുവടെ.

ടാറ്റ പഞ്ച്
ക്രാഷ് ടെസ്റ്റില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയത് ടാറ്റ അടുത്തിടെ പുറത്തിറക്കിയ പഞ്ച് ആണ്. മുതിര്‍ന്നവരുടെ സുരക്ഷിതത്വത്തിന് അഞ്ച് സ്റ്റാറും കുട്ടികളുടേതിന് 4 സ്റ്റാറുമാണ് ഇതിന് ലഭിച്ചത്. മുതിര്‍ന്നവരുടെ സുരക്ഷയുടെ കാര്യത്തില്‍ 17 പോയ്ന്റില്‍ 16.45 പോയ്ന്റ് നേടിയാണ് പഞ്ച് ഏറ്റവും സുരക്ഷിതമായ ഇന്ത്യന്‍ നിര്‍മിത കാറെന്ന സ്ഥാനം നേടിയത്. കുട്ടികളുടെ സുരക്ഷയില്‍ 49 ല്‍ 40.89 പോയ്ന്റ് നേടി.
മഹീന്ദ്ര എക്‌സ് യു വി 300
മുതിര്‍ന്നവരുടെ സുരക്ഷയില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടാന്‍ മഹീന്ദ്രയുടെ എക്‌സ് യു വി 300 ന് കഴിഞ്ഞു. കുട്ടികളുടെ സുരക്ഷയില്‍ 4 സ്റ്റാറും. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 17 ല്‍ 16.42 പോയ്ന്റും കുട്ടികളുടേതില്‍ 49 ല്‍ 37.44 പോയ്ന്റും നേടി.
ടാറ്റ ആള്‍ട്രോസ്
ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ രാജ്യത്തെ ഏറ്റവും സുരക്ഷിതമായ പ്രീമിയം ഹാച്ച്ബാക്കായി ടാറ്റ ആള്‍ട്രോസ് മാറി. 16.13 പോയ്‌ന്റോടെ മുതിര്‍ന്നവരുടെ സുരക്ഷയില്‍ 5 സ്റ്റാറും, 29 പോയ്‌ന്റോടെ കുട്ടികളുടെ സുരക്ഷയില്‍ 3 സ്റ്റാറും ഈ കാര്‍ നേടി.
ടാറ്റ നെക്‌സോണ്‍
2018 ല്‍ നടന്ന ക്രാഷ് ടെസ്റ്റില്‍ മുഴുന്‍ 5 സ്റ്റാര്‍ നേടിയ ആദ്യ ഇന്ത്യന്‍ നിര്‍മിത കാറായിരുന്നു ടാറ്റ നെക്‌സോ്ണ്‍. 16.06 പോയ്‌ന്റോടെ മുതിര്‍ന്നവരുടെ സുരക്ഷയില്‍ ഇത്തവണയും 5 സ്റ്റാര്‍ നേടിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയില്‍ 25 പോയ്ന്റ് നേടി 3 സ്റ്റാര്‍ മാത്രമേയുള്ളൂ.
മഹീന്ദ്ര മറാസ്സോ
ഇന്ത്യയില്‍ ഇന്ന് ലഭ്യമായ എംപിവികളില്‍ ഏറ്റവും കൂടുതല്‍ സുരക്ഷിതത്വം ഉള്ളത് മഹീന്ദ്ര മറാസ്സോയ്ക്ക് ആണെന്ന് പറയാം. എന്നാല്‍ ക്രാഷ ്‌ടെസ്റ്റില്‍ മുതിര്‍ന്നവരുടെ സുരക്ഷയില്‍ 4 സ്റ്റാറും കുട്ടികളുടേതില്‍ 2 സ്റ്റാറും മാത്രമേയുള്ളൂ. മുതിര്‍ന്നവരുടെ കാര്യത്തില്‍ 12.85 പോയ്ന്റും കുട്ടികളുടേതില്‍ 22.22 പോയ്ന്റുമാണ് ഈ കാര്‍ നേടിയത്.
ഫോക്‌സ് വാഗണ്‍ പോളോ
മുതിര്‍ന്നവരുടെ സുരക്ഷയില്‍ 12.54 പോയ്ന്റുമായി 4 സ്റ്റാറും കുട്ടികളുടേതില്ഡ 29.91 പോയ്ന്റുമായി 3 സ്റ്റാറും ഫോക്‌സ് വാഗണ്‍ പോളോ നേടി.
മഹീന്ദ്ര ഥാര്‍
ഏറ്റവും സുരക്ഷിതമായ ഓഫ് റോഡര്‍ എന്ന നിലയിലാണ് ഥാര്‍ ശ്രദ്ധേയമാകുന്നത്. മുതിര്‍ന്നവരുടെ കാര്യത്തില്‍ 12.52 പോയ്ന്റുമായി 4 സ്റ്റാറും കുട്ടികളുടേതില്‍ 41.11 പോയ്ന്റുമായി 4 സ്റ്റാറും ഥാര്‍ നേടിയിട്ടുണ്ട്.
ടാറ്റ ടിയാഗോ/ടിഗോര്‍
12.52 പോയ്ന്റ് വീതം നേടി ടാറ്റയുടെ ടിയാഗോ, ടിഗോര്‍ മോഡലുകള്‍ മുതിര്‍ന്നവരുടെ സുരക്ഷയില്‍ 4 സ്റ്റാര്‍ റേറ്റിംഗ് നേടി. 34.15 പോയ്ന്റ് നേടി കുട്ടികളുടെ സുരക്ഷയില്‍ 3 സ്റ്റാര്‍ ആണ് ഉള്ളത്.
മാരുതി സുസുകി വിറ്റാര ബ്രെസ്സ
പട്ടികയിലിടം നേടിയ ഒരേയൊരു മാരുതി കാര്‍ വിറ്റാര ബ്രെസ്സയാണ്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 12.51 പോയ്ന്റുമായി 4 സ്റ്റാര്‍ റേറ്റിംഗാണ് ഈ വാഹനം നേടിയത്. അതേസമം കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ 17.93 പോയ്ന്റ് മാത്രം നേടിയ വിറ്റാര ബ്രസ്സയ്ക്ക് 2 സ്റ്റാര്‍ റേറ്റിംഗ് മാത്രമേ ലഭിച്ചുള്ളൂ.
ടാറ്റ ടിഗോര്‍ ഇവി
ടാറ്റയുടെ വൈദ്യുത വാഹനമായ ടിഗോര്‍ ഇവി ആദ്യ പത്തില്‍ സ്ഥാനം പിടിച്ചു. ഇന്ത്യയില്‍ നിന്ന് ക്രാഷ് ടെസ്റ്റില്‍ പങ്കെടുക്കുന്ന ആദ്യ ഇലക്ട്രിക് വെഹിക്ക്ള്‍ ആണ് ടിഗോര്‍ ഇവി.
മുതിര്‍ന്നവരുടെ സുരക്ഷയില്‍ 12 പോയ്ന്റും കുട്ടികളുടേതില്‍ 37.24 പോയ്ന്റും നേടി 4 സ്റ്റാര്‍ റേറ്റിംഗ് നേടാന്‍ ഈ വാഹനത്തിനായി,



Tags:    

Similar News