ഇതാ, വിപണിയിലെ മികച്ച ഇലക്ട്രിക് സ്‌കൂട്ടറുകള്‍
പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളടക്കം നിരവധി കമ്പനികളാണ് ഇലക്ട്രിക് സ്‌കൂട്ടറുകളും ബൈക്കുകളുമായി വിപണിയിലുള്ളത്.;
രാജ്യത്ത് വൈദ്യുത ഇരുചക്രവാഹനങ്ങളുടെ വില്‍പ്പന വര്‍ധിച്ചു വരുന്നു. പരിസ്ഥിതി സൗഹൃദമാണ് എന്നതു മാത്രമല്ല, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലാഭകരമാണെന്നതുമാണ് ആളുകളെ ആകര്‍ഷിക്കുന്നത്.
എന്നാല്‍ ഏത് ഇലക്ട്രിക്കല്‍ സ്‌കൂട്ടര്‍ തെരഞ്ഞെടുക്കണം എന്ന കാര്യത്തില്‍ പലരും ആശയക്കുഴപ്പത്തിലാണ്. കാരണം നിരവധി പുതിയ കമ്പനികളാണ് പുതു മോഡലുകളുമായി വിപണിയില്‍ എത്തിയിരിക്കുന്നത്.
ബജാജ്, ടിവിഎസ്, ഹീറോ തുടങ്ങി മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളെല്ലാം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിരത്തിലിറക്കുകയോ ഉടനെ വിപണിയിലിറക്കുമെന്ന് അറിയിക്കുകയോ ചെയ്തിട്ടുണ്ട്. കൂടാതെ ഒല പോലെ മറ്റു നിരവധി കമ്പനികളും വിപണി പങ്കാളിത്തം തേടി എത്തിയിട്ടുമുണ്ട്.
ഇന്ത്യയില്‍ ലഭ്യമായ മികച്ച ഏതാനും ഇലക്ട്രിക് സകൂട്ടറുകളിതാ...
ഏതര്‍ 450 എക്‌സ്
ബാറ്ററി ശേഷി: 2.9 കെഡബ്ല്യുഎച്ച്
റേഞ്ച്: 6-85 കിലോമീറ്റര്‍
ചാര്‍ജിംഗ് സമയം: അഞ്ച് മണിക്കൂര്‍
ഉയര്‍ന്ന വേഗത: മണിക്കൂറില്‍ 80 കിലോമീറ്റര്‍
വില: 1,32,426 രൂപ
റിവോള്‍ട്ട് ആര്‍വി 400
ബാറ്ററി ശേഷി: 3.24 കെഡബ്ല്യുഎച്ച്
റേഞ്ച്: 80-150 കിലോമീറ്റര്‍
ചാര്‍ജിംഗ് സമയം: 4.5 മണിക്കൂര്‍
ഉയര്‍ന്ന വേഗത: മണിക്കൂറില്‍ 80 കിലോമീറ്റര്‍
വില: 1,29,463 രൂപ
ഒല എസ് 1 പ്രോ
ബാറ്ററി ശേഷി: 3.97 കെഡബ്ല്യുഎച്ച്
റേഞ്ച്: 130-180 കിലോമീറ്റര്‍
ചാര്‍ജിംഗ് സമയം: 6.5 മണിക്കൂര്‍
ഉയര്‍ന്ന വേഗത: മണിക്കൂറില്‍ 115 കിലോമീറ്റര്‍
വില: 1,10,149 രൂപ
ബജാജ് ചേതക്
ബാറ്ററി ശേഷി: 3 കെഡബ്ല്യുഎച്ച്
റേഞ്ച്: 80-90 കിലോമീറ്റര്‍
ചാര്‍ജിംഗ് സമയം: 5 മണിക്കൂര്‍
ഉയര്‍ന്ന വേഗത: മണിക്കൂറില്‍ 78 കിലോമീറ്റര്‍
വില: 1,47,775
ടിവിഎസ് ഐ ക്യൂബ് ഇലക്ട്രിക്
ബാറ്ററി ശേഷി: 4.5 കെഡബ്ല്യുഎച്ച്
റേഞ്ച്: 75 കിലോമീറ്റര്‍
ചാര്‍ജിംഗ് സമയം: 5 മണിക്കൂര്‍
ഉയര്‍ന്ന വേഗത: മണിക്കൂറില്‍ 78 കിലോമീറ്റര്‍
വില: 1,15,000 രൂപ
ഒകിനാവ ഐപ്രയ്‌സ്
ബാറ്ററി ശേഷി: 3.3 കെഡബ്ല്യുഎച്ച്
റേഞ്ച്: 160 കിലോമീറ്റര്‍ (ഇക്കോ മോഡ്)
ചാര്‍ജിംഗ് സമയം: 4 മണിക്കൂര്‍
ഉയര്‍ന്ന വേഗത: മണിക്കൂറില്‍ 70 കിലോമീറ്റര്‍
വില: 1,23,000 രൂപ
ഹീറോ ഫോട്ടോണ്‍ 48 വി
ബാറ്ററി ശേഷി: 48 വോള്‍ട്ട്, 28 എഎച്ച്
റേഞ്ച്: 80-110 കിലോമീറ്റര്‍
ചാര്‍ജിംഗ് സമയം: 5 മണിക്കൂര്‍
ഉയര്‍ന്ന വേഗത: മണിക്കൂറില്‍ 45 കിലോമീറ്റര്‍
വില: 65,464 രൂപ
ടോര്‍ക് ക്രറ്റോസ്
ബാറ്ററി ശേഷി: ലഭ്യമല്ല
റേഞ്ച്: 100 കിലോമീറ്റര്‍
ചാര്‍ജിംഗ് സമയം: ഒരു മണിക്കൂര്‍ കൊണ്ട് 80 ശതമാനം
ഉയര്‍ന്ന വേഗത: മണിക്കൂറില്‍ 100 കിലോമീറ്റര്‍
വില: ലഭ്യമല്ല