മുഖം മിനുക്കി പുതിയ ഇന്നോവ ക്രിസ്റ്റ
ലുക്കിലും ഫീച്ചറുകളിലും പുതിയ ഭാവങ്ങളുമായി ഇന്നോവയുടെ പ്രിയ പതിപ്പ് ക്രിസ്റ്റ ഈ മാസം അവസാനത്തോടെ എത്തുമെന്ന് റിപ്പോര്‍ട്ട്.
കെട്ടിലും മട്ടിലും പുതിയ ഫീച്ചറുകളുമായി ക്രിസ്റ്റയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് നവംബര്‍ അവസാനത്തോടെ നിരത്തുകളില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവിലുള്ള മോഡലിനെക്കാള്‍ 60,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ഉയര്‍ന്ന വിലയിലാകും പുതിയ ക്രിസ്റ്റ എത്തുക എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. 2019 ല്‍ ഇന്ത്യോനേഷ്യയില്‍ അവതരിപ്പിച്ച പതിപ്പിന്‍റെ മോഡലായിരിക്കും ഇവിടെയും ഇറങ്ങുക എന്നാണ് റിപ്പോര്‍ട്ട്.
പുതുക്കി പണിത ഗ്രില്ല്, രൂപമാറ്റം വരുത്തിയ ഗ്രില്ല്, ബ്ലാക്ക് ഫൈബര്‍ ആവരണത്തില്‍ നല്‍കിയിട്ടുള്ള ടേണ്‍ ഇന്റിക്കേറ്റര്‍, ഡ്യുവല്‍ പോഡ് പ്രൊജക്ഷന്‍ ഹെഡ്‌ലാംപ്, ബംബറില്‍ നല്‍കിയിട്ടുള്ള പ്രൊജക്ഷന്‍ ഫോഗ്‌ലാംപ്, സില്‍വര്‍ ഫിനീഷിംഗ് സ്‌കിഡ് പ്ലേറ്റ്, പുതിയ ഡിസൈനിലുള്ള 16 ഇഞ്ച് അലോയി വീല്‍ എന്നിവയാണ് ആകര്‍ഷകമായ എക്സറ്റീരിയര്‍ മാറ്റങ്ങള്‍.
എക്സ്റ്റീരിയറിലേതു പോലെ പ്രകടമായ മാറ്റങ്ങള്‍ ഇന്‍റീരിയറില്‍ വരുത്തിയിട്ടില്ല. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വുഡന്‍ പാനലിംഗ്, മള്‍ട്ടി ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലെസ്റ്റര്‍ എന്നിവയാണ് ഇന്റീരിയറിനെ ആകര്‍ഷകമാക്കുന്നത്.
മറ്റ് വിവരങ്ങള്‍
2.4 ലിറ്റര്‍ ഡീസല്‍, 2.7 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകള്‍.
148 ബി.എച്ച്.പി പവറും 360 എന്‍.എം ടോര്‍ക്കുമുല്‍പ്പാദിപ്പിക്കുന്ന ഡീസല്‍ എന്‍ജിന്‍.
164 ബി.എച്ച്.പി പവറും 245 എന്‍.എം ടോര്‍ക്കും നല്‍കുന്ന പെട്രോള്‍ മോഡല്‍.
5 സ്പീഡ് മാനുവല്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവ.