ടി.വി.എസ് യൂറോഗ്രിപ്; പുതിയ ടൂ വീലര്‍ ടയര്‍ ബ്രാന്‍ഡ്

Update:2019-08-21 12:52 IST

പ്രമുഖ ടൂ വീലര്‍, ത്രീ വീലര്‍ ടയര്‍ നിര്‍മാതാക്കളായ ടി.വി.എസ് ശ്രീചക്ര ലിമിറ്റഡിന്റെ പുതിയ ഉല്‍പ്പന്നങ്ങള്‍ 'ടി.വി.എസ് യൂറോഗ്രിപ്' ബ്രാന്‍ഡില്‍ വിപണിയിലേക്ക്.ബ്രാന്‍ഡ് ഐഡന്റിറ്റിയും ലോഗോയും ചെന്നൈയില്‍ അനാച്ഛാദനം ചെയ്തു.ടി.വി.എസ് യൂറോഗ്രിപ് കുടയ്ക്ക് കീഴില്‍ 19 പ്രീമിയം ടയറുകളുടെ പോര്‍ട്ട്ഫോളിയോ കമ്പനി പുറത്തിറക്കി.  സീറോ ഡിഗ്രി സ്റ്റീല്‍ ബെല്‍റ്റ് റേഡിയല്‍ ടയറും ഇതില്‍ ഉള്‍പ്പെടുന്നു.70 സിസി മോപെഡുകള്‍ മുതല്‍ 500 സിസി സൂപ്പര്‍ ബൈക്കുകള്‍ക്കു വരെയുള്ള ഈ ടയറുകള്‍ രണ്ട് ടിവിഎസ് ശ്രീചക്ര പ്ലാന്റുകളില്‍ നിര്‍മ്മിക്കുന്നു. 

ഇന്ത്യ ഇരുചക്ര വാഹനങ്ങളുടെ പ്രമുഖ വിപണിയായി തുടരും. പുതുതലമുറ റൈഡര്‍മാരുടെടെ ആവശ്യങ്ങള്‍ ടിവിഎസ് യൂറോഗ്രിപ്പ് നിറവേറ്റും -ടിവിഎസ് ശ്രീചക്ര ഡയറക്ടര്‍ പി. വിജയരാഘവന്‍ പറഞ്ഞു. 8 മാസം മുമ്പ് കമ്പനി മിലാനില്‍ ഗവേഷണ, വികസന കേന്ദ്രം സ്ഥാപിച്ചു. അടുത്ത ആറു മാസത്തിനുള്ളില്‍ നിലവിലുള്ള ബ്രാന്‍ഡ് ടി.വി.എസ് ടയറുകള്‍ ടി.വി.എസ് യൂറോഗ്രിപ്പുമായി ലയിക്കുമെന്ന് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പി. മാധവന്‍ പറഞ്ഞു.

Similar News