റ്റിവിഎസിന്റെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ എത്തി, ഒറ്റചാര്‍ജിംഗില്‍ 75 കിലോമീറ്റര്‍ ഓടും

Update:2020-01-27 15:33 IST

രാജ്യത്തെ രണ്ടാമത്തെ സ്‌കൂട്ടര്‍ നിര്‍മാതാവായ റ്റിവിഎസ് മോട്ടോഴ്‌സിന്റെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു. ഐക്യൂബ് എന്ന പേരില്‍ എത്തിയിരിക്കുന്ന ഇതിന്റെ വില 1.15 ലക്ഷം രൂപയാണ്. ബജാജ് ചേതക്കുമായി മല്‍സരിക്കുന്ന ഐക്യൂബിന്റെ വില്‍പ്പന ഇന്ന് മുതല്‍ ബാംഗ്ലൂരില്‍ ആരംഭിക്കും.

മുഴുവനായി ചാര്‍ജ്

ചെയ്താല്‍ 75 കിലോമീറ്റര്‍ ഓടാന്‍ സാധിക്കുന്ന ഇതിന്റെ പരമാവധി വേഗത 78

കിലോമീറ്ററാണ്. 4.4 കിലോവാട്ട് ഇലക്ട്രിക് മോട്ടറാണ് ഇതില്‍

ഉപയോഗിച്ചിരിക്കുന്നത്. പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍

വേഗതയിലെത്താന്‍ 4.2 സെക്കന്‍ഡുകള്‍ മതി. ലിഥിയം അയണ്‍ ബാറ്ററിയാണ് ഇതില്‍

ഉപയോഗിച്ചിരിക്കുന്നത്.

ഇക്കണോമി, പവര്‍ റൈഡിംഗ് മോഡുകള്‍, പാര്‍ക് അസിസ്റ്റ്, ഡേ &നൈറ്റ് ഡിസ്‌പ്ലേ, ഓവര്‍ സ്പീഡ് അലേര്‍ട്ട്, റേഞ്ച് ഇന്‍ഡിക്കേറ്റര്‍, സ്മാര്‍ട്ട്‌ഫോണ്‍ ഇന്റഗ്രേഷന്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങളുണ്ട്.

തുടക്കത്തില്‍

മാസം 1000 യൂണിറ്റാണ് മാനുഫാക്ചറിംഗ് കപ്പാസിറ്റി. തെരഞ്ഞെടുത്ത

ഡീലര്‍ഷിപ്പുകള്‍ വഴിയോ വെബ്‌സൈറ്റിലൂടെയോ 5000 രൂപ നല്‍കി വാഹനം ബുക്ക്

ചെയ്യാനാകും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News