ആവേശമുണർത്തി പുതിയ ടി വി എസ് ഐ ക്യൂബ് ഹൈടെക് ഇലക്ട്രിക് സ്‌കൂട്ടർ

7 ഇഞ്ച് ടച്ച് സ്‌ക്രീൻ യൂസർ ഇന്റർഫേസ്, ഒറ്റ ചാർജിൽ 140 കിലോമീറ്റർ സഞ്ചരിക്കാം

Update:2022-05-19 21:30 IST

നിരവധി സവിശേഷതകളോടെ ടി വി എസ് മോട്ടോർ പുതിയ ഐ ക്യൂബ് ഹൈ ടെക് ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കിയിരിക്കുന്നു. അത്യാധുനിക സംവിധാനങ്ങളോടെ മൂന്ന് മോഡലുകളാണ് ഇറക്കിയിരിക്കുന്നത് -ടി വി എസ് ഐ ക്യൂബ്, ടി വി എസ് ഐ ക്യൂബ് എസ് , ടി വി എസ് ഐ ക്യൂബ് എസ് ടി .

7 ഇഞ്ച് ടി എഫ് ടി ടച്ച് സ്‌ക്രീൻ,മ്യൂസിക് പ്ലയെർ കൺട്രോൾ, അലക്സാ ഉപയോഗിപ്പെടുത്തിയുള്ള വോയിസ് അസ്സിസ്റ്, ഒന്നിലധികം ബ്ലൂ ടൂത് കണക്ഷൻ, ക്‌ളൗഡ്‌ കണക്ടിവിറ്റി,ഫാസ്റ്റ് ചാർജർ തുടങ്ങിയ നൂതന സാങ്കേതിക സംവിധാനങ്ങൾ മൂന്ന് മോഡലുകളിലും ഉണ്ട്.
10 വർഷമായി ഇലക്ട്രിക് സാങ്കേതികതയിൽ നിക്ഷേപം നടത്തുന്ന ടി വി എസ് സ്വന്തം ഗവേഷണത്തിലൂടെ വികസിപ്പിച്ച സ്‌കൂട്ടറാണ് ഐ ക്യൂബ്.
ടി വി എസ് ഐ ക്യൂബ് എസ് ടി: 7 ഇഞ്ച് ടച്ച് സ്ക്രീനിനു ജോയ് സ്റ്റിക് സംവേദനക്ഷമത , മ്യൂസിക് കൺട്രോൾ, 5.1 കിലോ വാട്ട് (kWh) ബാറ്ററി എന്നിവ ഉൾപ്പെട്ടതാണ്. ഒറ്റ ചാർജിൽ 140 കി മി സഞ്ചരിക്കാം.സീറ്റിനടിയിൽ 32 ലിറ്റർ സ്റ്റോറേജ് സൗകര്യം, രണ്ട് ഹെൽമെറ്റ് വെക്കാം, നാല് നിറങ്ങളിൽ ലഭ്യം.
ടി വി എസ് ഐ ക്യൂബ് എസ്: ഒറ്റ ചാർജിൽ 100 കി.മി സഞ്ചരിക്കാം. 3.4 kWh ബാറ്ററി, 7 ഇഞ്ച് ടി എഫ് ടി ടച്ച് സ്‌ക്രീൻ, 5 വേ ജോയ് സ്റ്റിക്ക്, മ്യൂസിക് കൺട്രോൾ വാഹനത്തിന്റെ ആരോഗ്യം സംബന്ധിച്ച അറിയിപ്പുകൾ നല്കാൻ ഡിജിറ്റൽ സംവിധാനങ്ങൾ.
ടി വി എസ് ഐ ക്യൂബ് : 3.4 kWh ബാറ്ററി, ഒറ്റ ചാർജിൽ 100 കി.മി 5 ഇഞ്ച് ടി എഫ് ടി ടച്ച് സ്‌ക്രീൻ.
വില -98,564 രൂപ മുതൽ 1,08,690 രൂപ, 950, 650 വാട്ട് ചാർജറുകൾ ടി വി എസ് ഐ ക്യൂബ് എസ്, ടി വി എസ് ഐ ക്യൂബ് എസ് ടി എന്നി മോഡലുകളിൽ വേണ്ടവർക്ക് ഘടിപ്പിക്കും
ടി വി എസ് ഐ ക്യൂബ്, ടി വി എസ് ഐ ക്യൂബ് എസ് എന്നിവയുടെ ബുക്കിംഗ് ടി വി എസ് വെബ് സൈറ്റിൽ ആരംഭിച്ചിട്ടുണ്ട്.


Tags:    

Similar News