പുതുപുത്തന്‍ ലുക്കില്‍ ടിവിഎസ് ജൂപ്പിറ്റര്‍ ക്ലാസിക് പുറത്തിറക്കി ടിവിഎസ് മോട്ടോര്‍ കമ്പനി
അതിവേഗം 50 ലക്ഷം ടിവിഎസ് ജൂപ്പിറ്റര്‍ നിരത്തിലിറക്കിയത് ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രത്യേക എഡിഷന്‍
ടിവിഎസ് മോട്ടോര്‍ (TVS Motors) കമ്പനി പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ ക്ലാസിക് (TVS Jupiter Classic) പുറത്തിറക്കി. അതിവേഗം 50 ലക്ഷം ടിവിഎസ് ജൂപ്പിറ്റര്‍ നിരത്തിലിറക്കിയത് ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രത്യേക എഡിഷന്‍.
മിറര്‍ ഹൈലൈറ്റുകളിലുള്ള ബ്ലാക്ക് തീം, ഫെന്‍ഡര്‍ ഗാര്‍ണിഷ്, ടിന്റഡ് വൈസര്‍, 3ഡി ബ്ലാക്ക് പ്രീമിയം ലോഗോ എന്നിവ ടിവിഎസ് ജൂപ്പിറ്റര്‍ ക്ലാസിക്കിന് പ്രീമിയം ലുക്ക് നല്‍കുന്നു. ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ഇരുണ്ട തവിട്ട് നിറത്തിലുള്ള ഇന്നര്‍ പാനലുകള്‍, തീമിന് അനുസരിച്ച് ബാക്ക് റെസ്റ്റോടു കൂടിയ പ്രീമിയം സ്വീഡ് ലെതറെറ്റ് സീറ്റുകളുമായാണ് ഇത് എത്തുന്നത്.
ടിവിഎസ് ജൂപ്പിറ്റര്‍ ക്ലാസിക് ഏറ്റവും മികച്ച ഡിസ്‌ക് ബ്രേക്കുകളോടെയാണ് എത്തുന്നത്. എഞ്ചിന്‍ കില്‍ സ്വിച്ച്, ഓള്‍-ഇന്‍-വണ്‍ ലോക്ക്, യുഎസ്ബി ചാര്‍ജര്‍, പില്യണ്‍ ബാക്ക് റെസ്റ്റ് എന്നിവ കൂടുതല്‍ സുരക്ഷ ലഭ്യമാക്കുന്നു.
അലൂമിനിയം, ലോ-ഫ്രിക്ഷന്‍ 110 സിസി എന്‍ജിനാണ് ടിവിഎസ് ജൂപ്പിറ്റര്‍ ക്ലാസിക്കിന് കരുത്തേകുന്നത്. ടിവിഎസ് മോട്ടോര്‍ പേറ്റന്റുള്ള ഇക്കോണോമീറ്ററോടെയാണ് ഈ സ്‌കൂട്ടര്‍ വരുന്നത്. ഇത് ഇക്കോ മോഡിലും പവര്‍ മോഡിലും സഞ്ചാരം സാധ്യമാക്കുകയും ഇക്കോ മോഡില്‍ മികച്ച ഇന്ധന ക്ഷമത നല്‍കുകയും ചെയ്യുന്നു. മിസ്റ്റിക് ഗ്രേ, റീഗല്‍ പര്‍പ്പിള്‍ എന്നീ രണ്ട് നിറങ്ങളില്‍ ലഭ്യമാണ്. 85,866 രൂപയാണ് (ഡല്‍ഹി എക്‌സ് ഷോറൂം) വില.
ടിവിഎസ് ജൂപ്പിറ്റര്‍ ക്ലാസിക്കിലൂടെ സ്യാദ കി ഫൈദ എന്ന ബ്രാന്‍ഡ് വാഗ്ദാനം ലഭ്യമാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി കമ്മ്യൂട്ടേര്‍സ്, കോര്‍പ്പറേറ്റ് ബ്രാന്‍ഡ്, ഡീലര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് (മാര്‍ക്കറ്റിംഗ്) അനിരുദ്ധ ഹല്‍ദാര്‍ പറഞ്ഞു.