'റോണിന്‍' എത്തി: പ്രീമിയം ലൈഫ്‌സ്റ്റൈല്‍ വിഭാഗത്തിലേക്ക് ടിവിഎസ് മോട്ടോര്‍ ഇന്ത്യ, പ്രത്യേകതകള്‍ ഏറെ

ഡ്യുവല്‍ചാനല്‍ എബിഎസും വോയ്‌സ് അസിസ്റ്റന്‍സും മികച്ച കണക്റ്റിവിറ്റിയും ഉള്‍പ്പെടെ റൈഡേഴ്‌സിനെ കാത്തിരിക്കുന്നത് നിരവധി സവിശേഷതകള്‍.

Update:2022-07-07 10:12 IST

ആദ്യ 'മോഡേണ്‍-റെട്രോ' മോട്ടോര്‍സൈക്കിള്‍( 'modern-retro' motorcycle – the TVS RONIN) അവതരിപ്പിച്ച് ടിവിഎസ് മോട്ടോര്‍ കമ്പനി. പ്രീമിയം ലൈഫ്‌സ്‌റ്റൈല്‍ വിഭാഗത്തിലേക്കുള്ള കമ്പനിയുടെ ശക്തമായ ചുവടുവെപ്പിന്റെ ഭാഗമായാണിത്. ജീവിതശൈലിക്ക് ഇണങ്ങു രീതിയില്‍ സ്‌റ്റൈല്‍, ടെക്‌നോളജി, റൈഡിംഗ് എക്‌സ്പീരിയന്‍സ് എിവയോടെയാണ് ടിവിഎസ് റോണിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

തനതായ രൂപകല്‍പനയും ആധുനിക സാങ്കേതികവിദ്യയും സംയോജിപ്പിക്കുന്ന റോണിന്റെ വൈവിധ്യമാര്‍ന്ന സവിശേഷതകള്‍ സമ്മര്‍ദരഹിത റൈഡിംഗ് അനുഭവം ഉറപ്പാക്കും. ഡ്യുവല്‍ചാനല്‍ എബിഎസ്, വോയ്‌സ് അസിസ്റ്റന്‍സ്, മെച്ചപ്പെടുത്തിയ കണക്റ്റിവിറ്റി തുടങ്ങി നിരവധി ആകര്‍ഷകമായ സാങ്കേതികവിദ്യയും സൗകര്യങ്ങളുമാണ് റോണിന്‍ നല്‍കുക.
ടിവിഎസ് റോണിന്‍ ടിഡി, ടിവിഎസ് റോണിന്‍ എസ്എസ്, ടിവിഎസ് റോണിന്‍ ഡിഎസ് എിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് ബൈക്ക് എത്തുന്നത്. 2022 ജൂലൈ മുതല്‍  ഡീലര്‍ഷിപ്പുകളില്‍  റോണിന്‍ ലഭ്യമാകും.
പുതിയ ടിവിഎസ് റോണിന്റെ അവതരണം കമ്പനിയുടെ സുപ്രധാന നാഴികക്കല്ലാണെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി മാനേജിംഗ് ഡയറക്ടര്‍ സുദര്‍ശന്‍ വേണു പറഞ്ഞു. ആയാസരഹിതമായ റൈഡിംഗ് അനുഭവം നല്‍കുന്ന രൂപകല്‍പനയാണ് ഇതിന്റേത്.
ആഗോള തലത്തില്‍ മോട്ടോര്‍സൈക്ലിംഗ് മാറുകയാണെന്ന്‌ ടിവിഎസ് മോട്ടോര്‍ കമ്പനി,പ്രീമിയം ബിസിനസ് ഹെഡ് വിമല്‍ സംബ്ലി അഭിപ്രായപ്പെട്ടു. തങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യകതകള്‍ അറിഞ്ഞാണ് കമ്പനിയുടെ പുത്തന്‍ ചുവടുവയ്‌പെന്നും അദ്ദേഹം പറഞ്ഞു. 1.49 ലക്ഷം രൂപ മുതലാണ് മോഡലിന്റെ വില ആരംഭിക്കുന്നത്.
Tags:    

Similar News