വരുന്നു;യുവാക്കളെ ലക്ഷ്യമിട്ട്, ടി വിഎസ് റൈഡർ 125!
അനേകം സവിശേഷതകളോടെയാണ് പുതിയ മോട്ടോർ കരുത്തന്റെ വരവ്.
പ്രമുഖ വാഹന നിർമ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി, ടിവിഎസ് റൈഡര്‍125 അവതരിപ്പിച്ചു.ഇന്ത്യയിലും ആഗോളതലത്തിലും ഉള്ള യുവാക്കളെ ലക്ഷ്യമിട്ടാണ് കമ്പനിയുടെ പുതിയ വാഹനം. 125 സിസി വിഭാഗത്തില്‍, റിവേഴ്സ് എല്‍സിഡി ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, വോയ്സ് അസിസ്റ്റിനൊപ്പം ഓപ്ഷണല്‍ 5ഇഞ്ച് ടിഎഫ്ടി ക്ലസ്റ്റര്‍, മള്‍ട്ടിപ്പിള്‍ റൈഡ് മോഡ്, അണ്ടര്‍സീറ്റ് സ്റ്റോറേജ് എന്നിങ്ങനെ ഈ വിഭാഗത്തിലെ അനേകം സവിശേഷതകളോടെയാണ് പുതിയ മോട്ടോർ കരുത്തന്റെ വരവ്.
സ്പോര്‍ട്ടി മോട്ടോര്‍സൈക്കിളായ ടിവിഎസ് റൈഡറിന്റെ പുതിയ രൂപം , ഓടിക്കാനുള്ള വിവിധ സംവിധാനങ്ങൾ,മൈലേജ് എന്നിവ യുവാക്കളെ ആകർഷിക്കുന്നവയാണ്.
സ്ട്രയിക്കിങ് റെഡ്, ബ്ലെയിസിങ് ബ്ലൂ, വിക്കഡ് ബ്ലാക്ക്, ഫെയറി യെല്ലോ എന്നീ നിറഭേദങ്ങളിലെത്തുന്ന ടിവിഎസ് റൈഡറിന്‍റെ ഡ്രം, ഡിസ്‍ക് വേരിയന്‍റുകള്‍ക്ക് 77,500 രൂപ മുതലാണ് ദില്ലി എക്സ്ഷോറൂം വില ആരംഭിക്കുന്നത്.
റിവേഴ്സ് എൽസിഡി ഡിജിറ്റൽ വേഗതയന്ത്രം , പ്രത്യേക ശബ്ദ സഹായം, സീറ്റിനടിയിലുള്ള വിശാലമായ സ്ഥലം തുടങ്ങിയ സവിശേഷതകൾ ഈ വാഹനത്തിനുണ്ട്.
ടിവിഎസ് റൈഡർ രൂപകൽപ്പന ചെയ്തിരിക്കുന്നത് ജനറൽ ഇസഡ് കമ്പനി ആണ്.
വാഹനത്തിൽ അത്യാധുനിക സാങ്കേതികവിദ്യകളാണ് ഉപയോഗിച്ചിരിക്കുന്നത്.
നൂതനമായ 124.8 സിസി-എയര്‍ ആന്‍ഡ് ഓയില്‍-കൂള്‍ഡ് 3-വാള്‍വ് എഞ്ചിന്‍, 7500 ആര്‍പിഎമ്മില്‍ പരമാവധി 8.37 പി.എസ് കരുത്തും, 6,000 ആര്‍പിഎമ്മില്‍ 11.2 എന്‍എം ടോര്‍ക്കും നല്‍കും. 5.9 സെക്കന്‍ഡില്‍ 0-60 കിലോ മീറ്ററിലെത്തും, മണിക്കൂറില്‍ 99 കി.മീ ഉയര്‍ന്ന സ്പീഡ് നല്‍കുന്ന മികച്ച ആക്സിലറേഷനാണ് ടിവിഎസ് റൈഡറിന്. 5 ഘട്ടങ്ങളിലായി അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോ-ഷോക്ക് സസ്പെന്‍ഷന്‍, ലോ ഫ്രിക്ഷന്‍ ഫ്രണ്ട് സസ്പെന്‍ഷന്‍, സ്പ്ലിറ്റ് സീറ്റ്, 5 സ്പീഡ് ഗിയര്‍ബോക്സ്, 17 അലോയ് ചങ്കി വൈഡ് ടയറുകള്‍ എന്നിവ യാത്രകളെ എളുപ്പമുള്ളതും ആനന്ദ കരവുമാക്കുമെന്ന് കമ്പനി അധികൃതർ പറയുന്നു.