കോവിഡ് വീണ്ടും തിരിച്ചടിക്കുന്നു: ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന പിന്നോട്ട്
സ്‌കൂട്ടര്‍ വില്‍പ്പനയിലും 20% കുറവ്.
കോവിഡ് വ്യാപനം തുടരുന്നതോടെ ഇരു ചക്ര വാഹന വിപണിയില്‍ വന്‍ പ്രതിസന്ധി. വിറ്റഴിക്കപ്പെടാതെ കിടക്കുന്ന വാഹനങ്ങളും ദുര്‍ബലമായ ഡിമാന്‍ഡും കാരണം വാഹന നിര്‍മാതാക്കള്‍ക്ക് കംപോണന്റ്‌സ് നിര്‍മിച്ചു നല്‍കുന്ന കമ്പനികള്‍ കഴിഞ്ഞ രണ്ടു മാസമായി ഉല്‍പാദനം കുറിച്ചിരിക്കുകയാണ്. ഡിസംബര്‍ മാസം ഇരു ചക്ര വാഹനങ്ങളുടെ വില്പന വാര്‍ഷിക അടിസ്ഥാനത്തില്‍ 11 ശതമാനം കുറഞ്ഞ് 10 ലക്ഷമായി.
നഗരങ്ങളില്‍ നിന്ന് ഡിമാന്‍ഡ് കുറഞ്ഞതാണ് സ്‌കൂട്ടര്‍ വില്‍പന 20 % ഇടിയാന്‍ കാരണമെന്നു ഐ സി ആര്‍ എ റേറ്റിംഗ്സ് വിലയിരുത്തുന്നു. വിവാഹ സീസണ്‍, കൊയ്ത്തുകാല ഡിമാന്‍ഡും കൂടി മോട്ടോര്‍ സൈക്കിള്‍ വിപണിക്ക് ശക്തി പകര്‍ന്നു.
ഹൈ സ്പീഡ് ഇലക്ട്രിക് ടൂ വീലറുകളുടെ വിപണിയില്‍ മുന്നേറ്റം തുടരുന്നു. ഒരു മാസം ശരാശരി 25,000 വാഹനങ്ങളാണ് വിറ്റഴിക്കപ്പെടുന്നത്,. 2021 ല്‍ വില്പനയില്‍ 425 % വാര്‍ഷിക വളര്‍ച്ചയാണ് ഇലക്ട്രിക് വാഹനങ്ങളില്‍ ഉണ്ടായത്.
ഇരു ചക്ര വാഹങ്ങളുടെ കയറ്റുമതിയില്‍ ഉണ്ടായ വര്‍ധനവ് ഒരു പരിധി വരെ കമ്പിനികള്‍ക്ക് ആശ്വാസമായി. 2021 ല്‍ മൊത്തം കയറ്റുമതി ചെയ്തതത് 3,65,000 വാഹനങ്ങള്‍.
ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ 9 മാസങ്ങളില്‍ മൊത്തം വില്‍പ്പന 6 % ഇടിഞ്ഞു. അതിന് പ്രധാന കാരണം കോവിഡിന്റെ ശക്തമായ രണ്ടാം തരംഗം, പെട്രോള്‍ ഡീസല്‍ വില വര്‍ധനവ്, മൈക്രോ ചിപ്പ് ദൗര്‍ലബ്യം, ക്രമമല്ലാത്ത കാലവര്‍ഷം തുടങ്ങിയവയാണ്.
കോവിഡ് വ്യാപനം തുടരുന്നതും വിറ്റഴിക്കപ്പെടാതെ ഡീലര്‍മാരിയുടെ കൈവശമുള്ള വാഹനങ്ങളും 2022 ല്‍ ഇരു ചക്ര വാഹന വിപണിക്ക് വെല്ലു വിളിയാകും.