വെന്റോ, പോളോ മോഡലുകളുടെ ടര്‍ബോ പതിപ്പുമായി ഫോക്‌സ്‌വാഗണ്‍

ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുകളിലായി 1.0 ലിറ്റര്‍ ടിഎസ്‌ഐ എന്‍ജിനാണ് രണ്ട് മോഡലുകളുടെയും ടര്‍ബോ പതിപ്പില്‍ ഒരുക്കിയിരിക്കുന്നത്

Update:2021-02-16 12:27 IST

ജനപ്രിയ മോഡലുകളായ വെന്റോ, പോളോ എന്നിവയുടെ ടര്‍ബോ പതിപ്പുകള്‍ പുറത്തിറക്കി ഫോക്‌സ്‌വാഗണ്‍. ഹാച്ച്ബാക്ക് പോളോയുടെ ടര്‍ബോ പതിപ്പിന് 6.99 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. മിഡ് സൈസ് സെഡാന്‍ വെന്റോയുടെ ടര്‍ബോ പതിപ്പ് 8.69 ലക്ഷം രൂപയ്ക്കുമാണ് കമ്പനി പുറത്തിറക്കിയത്. ഇവയുടെ ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്.

ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനിലായി 1.0 ലിറ്റര്‍ ടിഎസ്‌ഐ എന്‍ജിനാണ് രണ്ട് മോഡലുകളുടെയും ടര്‍ബോ പതിപ്പില്‍ ഒരുക്കിയിരിക്കുന്നത്. 5000-5500 rpm ല്‍ 81 bhp പവറും 1750-4000 rpm ല്‍ 175 Nm ടോര്‍ക്കും എന്‍ജില്‍ ഉല്‍പ്പാദിപ്പിക്കും.
ഞങ്ങളുടെ ജനപ്രിയ മോഡലുകളായ പോളോ, വെന്റോ എന്നിവയില്‍ ശ്രദ്ധേയമായ സവിശേഷതകള്‍ ഒരുക്കി ഇന്ത്യന്‍ ഉപഭോക്താക്കളിലേക്കെത്തിക്കുകയാണ് ലക്ഷ്യമെന്ന് ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞതായി ഇക്കണോമിക് ടൈംസ്‌ റിപ്പോര്‍ട്ട് ചെയ്തു.
സ്പെഷ്യല്‍ പതിപ്പില്‍ ഗ്ലോസി ബ്ലാക്ക് സ്പോയ്ലര്‍, ഒആര്‍വിഎം ക്യാപ്‌സ്, ഫെന്‍ഡര്‍ ബാഡ്ജ്, സ്പോര്‍ടി സീറ്റ് കവറുകള്‍ എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു. രണ്ട് മോഡലുകളിലും ക്ലൈമാട്രോണിക് എയര്‍ കണ്ടീഷനിംഗും ഒരുക്കിയിട്ടുണ്ട്.


Tags:    

Similar News