'തമാശ'യ്ക്കൊരു പേരുമാറ്റം; അമേരിക്കയില്‍ ഫോക്സ്വാഗണിന്റെ ഓഹരി ക്ലോസ് ചെയ്തത് 4.7 ശതമാനം ഉയര്‍ച്ചയില്‍

'ഫോള്‍ട്ട്‌സ്‌വാഗണ്‍' എന്ന് പേരിലേക്ക് മാറുന്നുവെന്നായിരുന്നു വാര്‍ത്ത

Update:2021-04-01 18:01 IST

കഴിഞ്ഞദിവസം പേര് മാറ്റുന്നതായി കാണിച്ച് 'തമാശ'യ്ക്കാണ് ഫോക്‌സ്‌വാഗണ്‍ വാര്‍ത്ത പുറത്തുവിട്ടത്. ഇതിനെതിരേ ഒരുപാട് വിമര്‍ശനങ്ങളും കമ്പനി ഉപഭോക്താക്കളില്‍നിന്ന് കേള്‍ക്കേണ്ടി വന്നു. പലരും ഫോക്സ്വാഗണിന്റെ ഇത്തരത്തിലുള്ള പഴയ 'തമാശ'കളും പങ്കുവച്ചു. എന്നാല്‍ ഇത് അവരുടെ അമേരിക്കയിലെ ഓഹരിയില്‍ പ്രതിഫലിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ 'തമാശ' പങ്കുവെച്ച ദിവസം 4.7 ശതമാനം ഉയരത്തിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്. സാധാരണ ഓഹരികള്‍ 10.3 ശതമാനത്തിലും.

തങ്ങളുടെ ഇലക്ട്രിക് വാഹന വിപ്ലവത്തിന്റെ ഭാഗമായി അമേരിക്കന്‍ യൂണിറ്റിന്റെ ഫോക്‌സ്‌വാഗണ്‍ എന്ന പേര് 'ഫോള്‍ട്ട്‌സ്‌വാഗണ്‍' എന്ന് മാറ്റുന്നുവെന്ന് പറഞ്ഞായിരുന്നു തമാശ കളിക്കാന്‍ ശ്രമിച്ചത്. ഏപ്രിള്‍ ഫൂളിന് മുന്നോടിയായായിരുന്നു ഈ 'തമാശ'. പേര് മാറ്റുന്നതായുള്ള പത്രക്കറിപ്പ് ട്വിറ്ററിലും വെബ്‌സൈറ്റിലും വന്നതോടെ ഏവരും ഇത് ഏറ്റുപിടിക്കുകയും ചെയ്തു. എന്നാല്‍ ചൊവ്വാഴ്ച വൈകുന്നേരം ഇത് പിന്‍വലിച്ചതോടെ ഇതിനെതിരേ സോഷ്യല്‍ മീഡിയകളില്‍ ശബ്ദമുയര്‍ന്നു . പലരും 'പിആര്‍ ദുരന്തം' എന്ന വിമര്‍ശനവുമായി വരെ രംഗത്തെത്തി.


Tags:    

Similar News