ഒരു നമ്പര്‍ പ്ലേറ്റിന് വില 122 കോടി രൂപ
ലേലത്തില്‍ സമാഹരിച്ച മുഴുവന്‍ തുകയും 'വണ്‍ ബില്യന്‍ മീല്‍സി'ലേക്ക് നൽകും
ദുബൈയില്‍ നടന്ന ഫാന്‍സി നമ്പര്‍ പ്ലേറ്റ് ലേലത്തില്‍ 'ദുബൈ പി 7' എന്ന നമ്പര്‍ പ്ലേറ്റ് വിറ്റുപോയത് 5.5 കോടി ദിര്‍ഹത്തിന് (ഏകദേശം 122.8 കോടി രൂപ). ഒന്നരപ്പതിറ്റാണ്ട് മുമ്പുള്ള ഏറ്റവും വിലയേറിയ നമ്പര്‍ പ്ലേറ്റിന്റെ റെക്കോര്‍ഡാണ് 'ദുബൈ പി 7' മറികടന്നത്. ഈ നമ്പര്‍ നേടിയെടുക്കാനായി നിരവധി പേരാണ് ലേലത്തില്‍ പങ്കെടുത്തത്.
മറികടന്നത് ഈ തുക
അബുദാബിയില്‍ 2008ല്‍ നടന്ന ലേലത്തില്‍ വ്യവസായി സയീദ് അബ്ദുള്‍ ഗഫാര്‍ ഖൗരി ഒന്നാം നമ്പര്‍പ്ലേറ്റ് 5.2 കോടി ദിര്‍ഹം നേടിയതായിരുന്നു ഇതുവരെയുണ്ടായിരുന്ന ഏറ്റവും വലിയ തുക. ഇതിനെയാണ് 'ദുബൈ പി 7' എന്ന നമ്പര്‍ പ്ലേറ്റ് മറികടന്നത്. എച്ച് 31, ഡബ്ല്യൂ 78, എന്‍ 41, എ.എ 19, എ.എ 22, എക്‌സ് 36, ഇസെഡ് 37, എ.എ 80 എന്നിവയാണ് ലേലത്തില്‍ വിറ്റുപോയ മറ്റു നമ്പറുകള്‍.
വണ്‍ ബില്യന്‍ മീല്‍സ്
ജുമൈറയിലെ ഫോര്‍ സീസണ്‍സ് ഹോട്ടലില്‍ നടന്ന ഈ ലേലത്തിലൂടെ 'വണ്‍ ബില്യന്‍ മീല്‍സ്' പദ്ധതിയിലേക്ക് 9.79 കോടി ദിര്‍ഹം രാജ്യം സമാഹരിച്ചു. ലേലത്തില്‍ സമാഹരിച്ച മുഴുവന്‍ തുകയും 'വണ്‍ ബില്യന്‍ മീല്‍സി'ലേക്ക് നൽകും. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ പട്ടിണിയനുഭവിക്കുന്ന നൂറു കോടി ജനങ്ങളിലേക്ക് അന്നമെത്തിക്കാനായി യു.എ.ഇ. ഭരണകൂടം ആരംഭിച്ചതാണ് 'വണ്‍ ബില്യണ്‍ മീല്‍സ്' എന്ന പദ്ധതി.
DhanamOnline YouTube ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ. പുതിയ ബിസിനസ് ആശയങ്ങള്‍, പേഴ്‌സണല്‍ ഫൈനാന്‍സ്, ഫൈനാന്‍ഷ്യല്‍ മാനേജ്‌മെന്റ് വീഡിയോകള്‍ ഇവിടെ കാണാം.