ബാങ്ക് നിക്ഷേപങ്ങള്‍ 168.09 ലക്ഷം കോടി രൂപയായി
ബാങ്ക് വായ്പ 12.89 ശതമാനം ഉയര്‍ന്ന് 122.81 ലക്ഷം കോടി രൂപയായി
ബാങ്കുകളുടെ നിക്ഷേപം 8.35 ശതമാനം ഉയര്‍ന്ന് 168.09 ലക്ഷം കോടിയായതായി ആര്‍ബിഐ. ജൂലൈ 15ന് അവസാനിച്ച രണ്ടാഴ്ചയ്ക്കിടെ ബാങ്ക് വായ്പ 12.89 ശതമാനം ഉയര്‍ന്നതായും റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍. 122.81 ലക്ഷം കോടി രൂപയാണ് ആകെ ബാങ്ക് വായ്പകള്‍.
2022 ജൂലൈ 15 വരെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ ഇന്ത്യയിലെ പൊസിഷന്‍ സ്റ്റേറ്റ്മെന്റ് പ്രകാരം, 2021 ജൂലൈ 16 ന് അവസാനിച്ച ഫോര്‍ട്ട്‌നൈറ്റ് കണക്ക് പ്രകാരം, ബാങ്ക് അഡ്വാന്‍സുകള്‍ 108.78 ലക്ഷം കോടി രൂപയും നിക്ഷേപം 155.14 ലക്ഷം കോടി രൂപയുമായി.
2022 ജൂലൈ 1 ന് അവസാനിച്ച രണ്ടാഴ്ചയില്‍, ബാങ്ക് വായ്പ 13.29 ശതമാനവും നിക്ഷേപത്തില്‍ 9.77 ശതമാനവും വര്‍ധിച്ചു.
2022 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് വായ്പ 8.59 ശതമാനവും നിക്ഷേപം 8.94 ശതമാനവും ഉയര്‍ന്നതായി രേഖകള്‍.