അറ്റാദായത്തില്‍ 18 ശതമാനം വര്‍ധനവുമായി എച്ച്ഡിഎഫ്‌സി
പലിശ വരുമാനത്തില്‍ 12.6 ശതമാനം വര്‍ധനവാണ് ബാങ്ക് രേഖപ്പെടുത്തിയത്
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സിയുടെ നാലാം പാദത്തിലെ അറ്റാദായത്തില്‍ 18.2 ശതമാനത്തിന്റെ വര്‍ധന. 2021 മാര്‍ച്ചില്‍ അവസാനിച്ച അവസാന പാദത്തില്‍ 8,186.51 കോടി രൂപയാണ് ബാങ്കിന്റെ ലാഭം. മുന്‍വര്‍ഷം ഇതേകാലയളവില്‍ 6,927.69 കോടി രൂപയായിരുന്നു അറ്റാദായം.
പലിശ വരുമാനം 17,120.2 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 12.6 ശതമാനം വര്‍ധന.
അറ്റാദായത്തില്‍ 23 ശതമാനം വര്‍ധനവ് ബാങ്ക് രേഖപ്പെടുത്തുമെന്നായിരുന്നു അനലിസ്റ്റുകള്‍ പ്രതീക്ഷിച്ചിരുന്നത്. അറ്റാദായം 8,550.3 കോടി രൂപയായി ഉയരുമെന്നും പലിശ വരുമാനം 12 ശതമാനം വര്‍ധിച്ച് 17,000 കോടി രൂപയാകുമെന്നായിരുന്നു വിലയിരുത്തിയിരുന്നത്.
അതേസമയം ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി 1.26 ശതമാനത്തില്‍നിന്ന് 1.32 ശതമാനമായി ഉയര്‍ന്നു.