എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; ഡിജിറ്റല്‍ സേവനം തടസ്സപ്പെടുന്ന സമയം അറിയിച്ച് ബാങ്ക്

ഈ വാരാന്ത്യത്തില്‍ ഡിജിറ്റല്‍ സേവനങ്ങള്‍ തടസ്സപ്പെട്ടേക്കുമെന്ന് ബാങ്ക്. അറിയിപ്പ് കാണാം.

Update: 2021-10-08 08:42 GMT

ഒക്ടോബര്‍ ഒമ്പത് അര്‍ധരാത്രി രണ്ട് മണിക്കൂര്‍ നേരത്തേക്ക് യോനോ ആപ്പുള്‍പ്പെടെയുള്ള ഡിജിറ്റല്‍ സേവനങ്ങളുടെ സമയം തടസ്സപ്പെടുമെന്ന് ബാങ്ക് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു. ഡിജിറ്റല്‍ സേവനങ്ങള്‍ മെച്ചമാക്കുന്ന സാങ്കേതിക തകരാറുകള്‍ പരിഹരിക്കാനുള്ള അപ്‌ഡേഷന്‍ നടക്കുന്നതിനാലാണിത്.

അറിയിപ്പ് പ്രകാരം ഒക്ടോബര്‍ 9 അര്‍ധരാത്രി 11. 20 മുതല്‍ രാത്രി 1.20 വരെ (ഒക്ടോബര്‍ 10 - 1.20 am ) ആയിരിക്കും എല്ലാ എസ്ബിഐ ഡിജിറ്റല്‍ ഇടപാടുകളും തടസ്സപ്പെടുക. എസ്ബിഐ ഡെബിറ്റ് കാര്‍ഡുകളും യോനോ ആപ്പ്, യോനോ ലൈറ്റ്, യോനോ ബിസിനസ്, യുപിഐ സേവനങ്ങളും ആ സമയം തടസ്സപ്പെടും.
വിദേശ കമ്പനികളില്‍ ജോലി ചെയ്യുന്ന ഇന്ത്യയിലെ ജീവനക്കാര്‍, റീചാര്‍ജ് ചെയ്യുന്ന ഉപഭോക്താക്കള്‍ എന്നിവര്‍ക്ക് മാത്രമാകും ഈ മണിക്കൂറുകളില്‍ നേരിയ ബുദ്ധിമുട്ട് നേരിടുക എങ്കിലും ഉപഭോക്താക്കള്‍ പേയ്‌മെന്റുകളില്‍ കരുതി ഇരിക്കുക.

Tags:    

Similar News