വ്യക്തിഗത വായ്പാ ബിസിനസ് രംഗത്ത് പുരോഗതി തുടരുന്നതായി എച്ച്ഡിഎഫ്‌സി ലിമിറ്റഡ്

മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ വ്യക്തിഗത വായ്പാ ബിസിനസ് ശക്തമായ പുരോഗതി കൈവരിച്ചു.

Update:2021-04-03 18:01 IST

2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തില്‍ കമ്പനിയുടെ വ്യക്തിഗത വായ്പാ ബിസിനസ് പുരോഗതി തുടരുകയാണെന്നും 7,503 കോടി രൂപയുടെ വായ്പകള്‍ ബാങ്കിംഗ് അനുബന്ധ സ്ഥാപനത്തിന് നല്‍കിയിട്ടുണ്ടെന്നും മോര്‍ട്ട്‌ഗേജ് വായ്പക്കാരായ എച്ച്ഡിഎഫ്‌സി ലിമിറ്റഡ്.

മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ വ്യക്തിഗത വായ്പ ബിസിനസ് ശക്തമായ പുരോഗതി കൈവരിച്ചു. 2020 മാര്‍ച്ചില്‍ അവസാനിച്ച അതേ പാദത്തില്‍ എച്ച്ഡിഎഫ്‌സി ബാങ്കിന് നല്‍കിയിട്ടുള്ള വായ്പ 5,479 കോടി രൂപയാണ്.

കഴിഞ്ഞ 12 മാസത്തില്‍ നല്‍കിയ വ്യക്തിഗത വായ്പകള്‍ 18,980 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇത് 24,127 കോടി രൂപയായിരുന്നുവെന്നും എച്ച്ഡിഎഫ്‌സി വ്യക്തമാക്കി.

കോര്‍പ്പറേഷനും എച്ച്ഡിഎഫ്‌സി ബാങ്കും തമ്മിലുള്ള ഭവനവായ്പ ക്രമീകരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള തിരിച്ചുവാങ്ങല്‍ ഓപ്ഷന് അനുസൃതമായി, കോര്‍പ്പറേഷന്‍ 7,503 കോടി രൂപ ബാങ്കിന് വായ്പ നല്‍കിയതായും എച്ച്ഡിഎഫ്‌സി റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.

Tags:    

Similar News