മുത്തൂറ്റ് ഫിനാന്‍സ് കടപ്പത്രം വഴി 1000 കോടി രൂപ സമാഹരിക്കും

ഇന്നുമുതല്‍ ആരംഭിക്കുന്ന ഇഷ്യു ജനുവരി അഞ്ചിന് അവസാനിക്കും

Update:2020-12-11 12:11 IST

മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് ഓഹരിയാക്കി മാറ്റാന്‍ സാധിക്കാത്ത കടപ്പത്രം നല്‍കി 1000 കോടി രൂപ സ്വരൂപിക്കും. കടപ്പത്രത്തിന്റെ മുഖവില 1000 രൂപയാണ്. ഇഷ്യു ഇന്ന് ആരംഭിച്ച് 2021 ജനുവരി അഞ്ചിന് ക്ലോസ് ചെയ്യും.


അടിസ്ഥാന ഇഷ്യു വലുപ്പം 100 കോടി രൂപയാണെങ്കിലും 900 കോടി രൂപ വരെ അധികം സ്വരൂപിക്കാനുള്ള അനുവാദം കമ്പനിക്കുണ്ട്. കടപ്പത്രം ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യും.

കമ്പനിയുടെ കടപ്പത്രത്തിന് റേറ്റിംഗ് ഏജന്‍സികളായ ക്രിസില്‍ ഡബിള്‍ എ പോസിറ്റീവ് റേറ്റിംഗും ഇക്ര ഡബിള്‍ എ സ്‌റ്റേബിള്‍ റേറ്റിംഗും നല്‍കിയിട്ടുണ്ട്. കടപ്പത്രത്തിന്റെ സുരക്ഷിതത്വത്തെയാണ് ഈ റേറ്റിംഗ് സൂചിപ്പിക്കുന്നത്.

പ്രതിമാസ, വാര്‍ഷിക പലിശ, കാലാവധി റിഡംപ്ഷന്‍ ഉള്‍പ്പെടെ ആറ് നിക്ഷേപ ഓപ്ഷനുകള്‍ കടപ്പത്രത്തിന് ലഭ്യമാക്കിയിട്ടുണ്ട്. പലിശ നിരക്ക് വാര്‍ഷികാടിസ്ഥാനത്തില്‍ 6.75 ശതമാനം മുതല്‍ 7.75 ശതമാനം വരെയാണ്.

ഇഷ്യുവഴി സ്വരൂപിക്കുന്ന തുക പ്രധാനമായും വായ്പ നല്‍കുവാനാണ് ഉപയോഗിക്കുകയെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. കമ്പനിയുടെ കടപ്പത്ര ഇഷ്യു ശ്രേണിയില്‍ ഇരുപത്തിനാലാമത്തേതാണ് ഈ ഇഷ്യുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Tags:    

Similar News