ചെക്കുകള്‍ 5 ലക്ഷത്തിന് മുകളിലായാല്‍ 'പോസിറ്റീവ് പേ' വഴി മാത്രം ഇടപാടുകള്‍; ഓഗസ്റ്റ് മുതല്‍ നിയമം വരും

എന്താണ് പോസിറ്റീവ് പേ, നിങ്ങളെ ഇതെങ്ങനെ ബാധിക്കും?

Update: 2022-07-06 12:30 GMT

ഓഗസ്റ്റ് മുതല്‍ 5 ലക്ഷത്തിനു മുകളിലുള്ള എല്ലാ ചെക്ക് ഇടപാടുകള്‍ക്കും 'പോസിറ്റീവ് പേ' വരുന്നു. പോസിറ്റീവ് പേ സ്ഥിരീകരണം നല്‍കാത്ത വലിയ തുകകളുടെ ചെക്കുകള്‍ അടുത്ത മാസം മുതല്‍ ബാങ്കുകള്‍ സ്വീകരിക്കില്ലെന്നാണ് അറിയുന്നത്. എന്താണ് പോസിറ്റീവ് പേ? ചെക്ക് ക്ലിയറിംഗില്‍ അതെങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? അറിയാം.

അക്കൗണ്ട് ഉടമയ്ക്ക് ചെക്ക് അനുവദിക്കുന്ന സമയത്ത് ബാങ്കിന് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ വിലയിരുത്തി ചെക്ക് ഇടപാടുകള്‍ക്ക് അനുമതി നല്‍കുന്ന രീതിയാണ് പോസിറ്റീവ് പേ(cheque positive pay system). അതായത് നിങ്ങള്‍ക്ക് ചെക്ക് ബുക്ക് നല്‍കുന്ന സമയത്ത് നിങ്ങള്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ചായിരിക്കും നിങ്ങളുടെ ഓരോ ചെക്ക് ഇടപാടുകളും നടക്കുക.

ബാങ്കുകള്‍ക്ക് പോസിറ്റീവ് പേ സംവിധാനം ഉപയോഗിച്ച് ചെക്കുകള്‍ വേഗത്തില്‍ ക്ലിയര്‍ ചെയ്യാന്‍ സാധിക്കും. കൂടാതെ ചെക്ക് വഴി നടത്തുന്ന തട്ടിപ്പുകള്‍ തടയാനും കഴിയും.

പുതിയ നിയമപ്രകാരം ഓഗസ്റ്റ് മുതല്‍ ചെക്ക് നമ്പര്‍, ചെക്ക് തീയതി, പണമടയ്ക്കുന്നയാളുടെ പേര്, അക്കൗണ്ട് നമ്പര്‍, തുക തുടങ്ങിയ ഇഷ്യൂ ചെയ്ത ചെക്കിന്റെ വിശദാംശങ്ങള്‍ ഗുണഭോക്താവിന് കൈമാറുന്നതിന് മുമ്പ് ചെക്കിന്റെ മുന്‍വശത്തും മറുവശത്തും എഴുതി കൊടുക്കണം.

Tags:    

Similar News