വിപണിയിലേക്കുള്ള ധനലഭ്യത കുറയ്ക്കാനുള്ള തീരുമാനങ്ങള്‍ ആര്‍ബിഐ വൈകിപ്പിച്ചേക്കും

കോവിഡ് വ്യാപനം കൂടുന്നത് പരിഗണിച്ചാണ് പുതിയ തീരുമാനമെന്ന് റിപ്പോര്‍ട്ട്.

Update: 2021-03-19 08:48 GMT

വര്‍ധിച്ചുവരുന്ന കോവിഡ് കേസുകള്‍ക്കിടയില്‍ വിപണിയിലേക്കുള്ള ധനലഭ്യത കുറയ്ക്കാനുള്ള തീരുമാനങ്ങള്‍ക്ക് തല്‍ക്കാലം തടയിടാന്‍ ഒരുങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പണലഭ്യത കുറയ്ക്കാനുള്ള തീരുമാനങ്ങള്‍ മൂന്ന് മാസം വരെ വൈകിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ധനലഭ്യത കുറഞ്ഞാല്‍ വിപണി താഴേക്കുവീണുപോയേക്കാമെന്നതിനാല്‍ സമ്പദ് വ്യവസ്ഥയെ പിടിച്ചു നിര്‍ത്താനുള്ള തീരുമാനങ്ങളാണ് ആര്‍ബിഐ ലക്ഷ്യമിടുകയെന്നും വിദഗ്ധ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
എന്നാല്‍ വിശകലന വിദഗ്ധര്‍ പറയുന്നത് കര്‍ശനമായ ലോക്ക്ഡൗണുകള്‍ മടങ്ങിയെത്തുന്നത് തടസ്സപ്പെടുത്തുന്നതിനാല്‍ സമ്പദ്വ്യവസ്ഥയുടെ വീണ്ടെടുപ്പിന് കാര്യമായ ഭീഷണിയാകില്ല എന്നാണ്.
2020 സെപ്റ്റംബര്‍ അവസാനത്തില്‍ ഒരു ലക്ഷത്തോളം വരുന്ന പ്രതിദിന കേസുകള്‍ വരെ എത്തിയ ഉയര്‍ന്ന നിരക്ക് ക്രമാനുഗതമായി കുറയുന്നുണ്ടെങ്കിലും കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഇപ്പോള്‍ വീണ്ടും ഉയരാന്‍ തുടങ്ങിയിരിക്കുകയാണ്.
'കൊറോണ കേസ് വര്‍ധനവ് രണ്ടാം തരംഗത്തിന്റെ അപകട സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ടെങ്കിലും, കൂടുതല്‍ പ്രാദേശിക നിയന്ത്രണങ്ങളും ലോക്ഡൗണ്‍ പോലുള്ള കുറഞ്ഞ കര്‍ശന നിയന്ത്രണങ്ങളുടെ ഒഴിവാക്കലും (പ്രവര്‍ത്തനത്തില്‍) പ്രാരംഭ ഘട്ടത്തിലേതിനെക്കാള്‍ സാമ്പത്തിക ആഘാതത്തെ ലഘൂകരിക്കും,'' ഡിബിഎസ് ബാങ്കിലെ സാമ്പത്തിക വിദഗ്ധയായ രാധിക റാവു പറഞ്ഞു.
2020 ഡിസംബര്‍ പാദത്തെ അപേക്ഷിച്ച് മാര്‍ച്ച് പാദത്തില്‍ സമ്പദ് വ്യവസ്ഥ വളര്‍ച്ച കൈവരിച്ചതായി ഡിബിഎസ് വിലയിരുത്തുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇരട്ട അക്ക തിരിച്ചുവരവും പ്രതീക്ഷിക്കുന്നു.
ഇന്ത്യ 35,871 പുതിയ കൊറോണ വൈറസ് കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്ന് മാസത്തിനിടയിലെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന കൊറോണ വൈറസ് കേസുകള്‍ ആണിത്. ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ളത് സാമ്പത്തിക തലസ്ഥാനമായ മുംബൈയിലാണ്.


Tags:    

Similar News