ശ്രദ്ധിക്കുക, എസ്ബിഐ ഡിജിറ്റല്‍ സേവനങ്ങള്‍ ഇന്നു രാത്രിയില്‍ ലഭ്യമായേക്കില്ല

എസ്ബിഐ ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ ഇന്ന് രാത്രി ഏഴ് മണി മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ 1.45 വരെ ലഭ്യമായേക്കില്ല.

Update:2021-05-07 17:00 IST

ഡിജിറ്റല്‍ പണമിടപാട് നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെ ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ ഇന്ന് രാത്രി ഏതാനും മണിക്കൂറുകളില്‍ ലഭ്യമാകില്ല. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിന്റെ ഭാഗമായാണ് തടസ്സം വരുക.

മെയ് 7 രാത്രി 10.15 മുതല്‍ മെയ് 8 പുലര്‍ച്ചെ 1.45 വരെ ഡിജിറ്റില്‍ ബാങ്കിംഗ് സേവനങ്ങളില്‍ തടസം നേരിടുമെന്ന് എസ്ബിഐ ഉപഭോക്താക്കള്‍ക്ക് സന്ദേശം നല്‍കിയിട്ടുണ്ട്. ഈ സമയത്ത് ഇന്റര്‍നെറ്റ് ബാങ്കിംഗ്, യോനോ, യോനോ ലൈറ്റ്, ബാങ്ക് അക്കൗണ്ടുമായി കണക്റ്റ് ചെയ്ത ഗൂഗ്ള്‍ പേ ഉള്‍പ്പെടെയുള്ള യുപിഐ സേവനങ്ങള്‍ ലഭ്യമാകില്ല.

ലോക്ഡൗണ്‍ ആയതിനാല്‍ ഓണ്‍ലൈന്‍ വഴി അത്യാവശ്യ പണമിടപാട് നടത്തുന്നവര്‍ അതിനാല്‍ തന്നെ വെള്ളിയാഴ്ച രാത്രി ഏഴ് മണിക്ക് മുമ്പ് ഇടപാടുകള്‍ നടത്തുക.

Tags:    

Similar News