കുറഞ്ഞ പലിശയ്ക്ക് എസ്ബിഐ ഗോള്‍ഡ് ലോണ്‍ ; എലിജിബിലിറ്റി അറിയാം, വിശദാംശങ്ങളും
എസ്ബിഐ സ്വര്‍ണവായ്പ എളുപ്പത്തില്‍ ലഭിക്കുന്നു. യോനോ ആപ്പ് വഴി അപേക്ഷിക്കുന്നവര്‍ക്ക് പ്രത്യേക ഇളവ്. അപേക്ഷിക്കാനും ഇളവ് നേടാനും ഉപഭോക്താക്കള്‍ അറിയേണ്ട കാര്യങ്ങള്‍.
പേഴ്‌സണല്‍ ലോണുകളെക്കാള്‍ റിസ്‌ക് കുറഞ്ഞതും എളുപ്പത്തില്‍ ലഭിക്കുന്നതുമായ വായ്പാ മാര്‍ഗമെന്നതിനാല്‍ നിരവധി പേരാണ് ഗോള്‍ഡ് ലോണുകളെ ആശ്രയിക്കുന്നത്. സ്വകാര്യ ബാങ്കുകള്‍ക്ക് പുറമെ സ്വര്‍ണപ്പണയ സ്ഥാപനങ്ങളിലും 9 ശതമാനം മുതല്‍ മേലേയ്ക്കാണ് സാധ്ാരണ ഗോള്‍ഡ് ലോണുകളുടെ പലിശ നിരക്ക്. 8.25 ശതമാനം നിരക്കിലാണ് എസ്ബിഐ ഗോള്‍ ലോണ്‍ ലഭിക്കുക.
എന്നാല്‍ ഇവയുമായി താരതമ്യം ചെയ്യുമ്പോള്‍ എസ്ബിഐ കുറഞ്ഞ പലിശ നിരക്കില്‍ ഗോള്‍ഡ് ലോണ്‍ അവതരിപ്പിച്ചിരിക്കുന്നു. എസ്ബിഐ അക്കൗണ്ട് ഉടമകളാണെങ്കില്‍ മൊബൈല്‍ ആപ്പ് വഴി തന്നെ അപേക്ഷിക്കാനാകും. എളുപ്പത്തില്‍ ലഭിക്കുന്നതോടൊപ്പം യോനോ ആപ്പ് വഴി ഉള്ള അപേക്ഷകള്‍ക്ക് ഇളവുകളുമുണ്ട്.
നിലവിലുള്ള 8.25 ശതമാനം പലിശ നിരക്കില്‍ സെപ്റ്റംബര്‍ 30 വരെ 0.75 ശതമാനം പലിശ ഇളവ് ആണ് യോനോ ആപ്പു വഴിയുള്ള അപേക്ഷകള്‍ക്ക് ലഭിക്കുക. 18 വയസിനു മുകളില്‍ ഉള്ളവര്‍ക്ക് വരുമാന തെളിവുകള്‍ കൂടാതെ തന്നെ ഗോള്‍ഡ് ലോണ്‍ ലഭിക്കും.
യോനോ ആപ്പ് വഴി ഗോള്‍ഡ് ലോണ്‍
ആദ്യം യോനോ അക്കൗണ്ട് ലോഗിന്‍ ചെയ്യുക
ഹോം പേജില്‍, മുകളിലായി ഇടതുവശത്തുള്ള മെനുവില്‍ ക്ലിക്ക് ചെയ്യുക.
ലോണ്‍സ് എന്നതില്‍ ക്ലിക്ക് ചെയ്ത് ഗോള്‍ഡ് ലോണ്‍ തെരഞ്ഞെടുക്കുക അപ്ലൈ നൗ കൊടുക്കാം.
ഏത് തരം ആഭരണമാണ് കൈവശമുള്ളത്, കാരറ്റ്, ഭാരം തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കുക.സ്വര്‍ണ്ണവുമായി ബാങ്ക് ശാഖ സന്ദര്‍ശിച്ച് പണം നേടാം.
രണ്ട് ഫോട്ടോകളും വിലാസം തെളിയിക്കുന്ന കെ വൈ സി രേഖകളും കൈയില്‍ കരുതാം.
കുറഞ്ഞത് 20000 മുതല്‍ 50 ലക്ഷം അപ്പര്‍ ലിമിറ്റാണ് ഗോള്‍ഡ് ലോണുകള്‍ക്ക് ബാങ്ക് നല്‍കിയിരിക്കുന്നത്.
12 മാസം. 36 മാസം എന്നിങ്ങനെ തിരിച്ചടവ് കാലാവധിയുണ്ട്. എസ്ബിഐ ഉപഭോക്താക്കള്‍ക്ക് പ്രീ ക്ലോഷര്‍ നിരക്കുകള്‍ ഉള്‍പ്പെടെ ഈടാക്കില്ല.
യോനോ ആപ്പിലൂടെയും ബ്രാഞ്ചിലൂടെ നേരിട്ടും വായ്പാ അപേകഷ നല്‍കാം
എസ്ബിഐ ഉപഭോക്താക്കളല്ലാത്തവര്‍ക്കും ബാങ്കില്‍ എത്തി വായ്പയ്ക്ക് അപേക്ഷിക്കാം.