എസ്ബിഐ പലിശ നിരക്കുകളുയര്‍ത്തി; ഭവന, വാഹന വായ്പാ EMI വര്‍ധിക്കും
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതുക്കിയ പലിശ നിരക്കുകള്‍ അറിയാം
എസ്ബിഐയില്‍ നിന്നും വായ്പാ എടുത്തവര്‍ക്ക് ഇഎംഐ നിരക്കുയരും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India) എംസിഎല്‍ആര്‍ (marginal cost of lending rate) നിരക്കുകളില്‍ 10 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചു. ഇതുമായി ബന്ധിപ്പിച്ചുള്ള ഭവന വായ്പാ, വാഹന വായ്പാ, വ്യക്തിഗത വായ്പ എന്നിവ എടുത്തവര്‍ക്ക് പലിശ ബാധ്യത കൂടും.
പുതുക്കിയ വായ്പാ നിരക്കുകള്‍ ഇന്ന് മുതല്‍ നിലവില്‍ വന്നു. ഒരു ഒരു വര്‍ഷത്തെ കാലയളവിലുള്ള വായ്പയുടെ പലിശ 7.40 ശതമാനത്തില്‍ നിന്ന് 7.50 ശതമാനമായാണ് ഉയര്‍ത്തിയത്. ആറ് മാസത്തെ കാലാവധിയില്‍ എംസിഎല്‍ആര്‍ 7.35 ശതമാനത്തില്‍ നിന്ന് 7.45 ശതമാനമായി ഉയര്‍ത്തി.
രണ്ട് വര്‍ഷത്തെ കാലാവധിയിലുള്ള പലിശ നിരക്കുകള്‍ 7.60 ശതമാനത്തില്‍ നിന്ന് 7.70 ശതമാനമായി ഉയര്‍ത്തി. മൂന്ന് വര്‍ഷത്തെ കാലാവധിയുള്ള വായ്പകളുടെ പലിശനിരക്ക് 7.7 ശതമാനത്തില്‍ നിന്ന് 7.8 ശതമാനമായി ഉയര്‍ത്തി.
7.05 ശതമാനം മുതല്‍ 7.55 ശതമാനം വരെ വരുന്നതായിരിക്കും എസ്ബിഐയുടെ ഭവന വായ്പാ നിരക്കുകള്‍. 7.45 ശതമാനം മുതല്‍ 8.15 ശതമാനം വരെ വരുന്നതായിരിക്കും എസ്ബിഐയുടെ വാഹനവായ്പ പലിശനിരക്കുകള്‍. സിബില്‍ സ്‌കോര്‍ അനുസരിച്ചും തിരിച്ചടവ് പരിധി അനുസരിച്ചും എസ്ബിഐയുടെ ഭവന വായ്പാ നിരക്കുകള്‍ വ്യത്യാസപ്പെട്ടേക്കാം.