എം.എസ്.എം.ഇകള്‍ക്ക് വൈദ്യുത വാഹനങ്ങള്‍ വാങ്ങാം, സിഡ്ബി വായ്പ തരും

നിത്യ ഉപയോഗത്തിനുള്ള ഇരുചക്ര, മുച്ചക്ര, നാലുചക്ര വൈദ്യുത വാഹനങ്ങള്‍ വാങ്ങാനാണ് ധന സഹായം

Update:2023-04-18 18:19 IST

image: @canva

സൂക്ഷ്മ ചെറുകിട ഇടത്തരം കമ്പനികള്‍ക്ക് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള വൈദ്യുത വാഹനങ്ങള്‍ വാങ്ങാനായി സിഡ്ബി (SIDBI) വായ്പകള്‍ നല്‍കുന്നു. ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ നടത്തുന്ന കമ്പനികള്‍ക്കും വൈദ്യുത വാഹനങ്ങള്‍ വാടകക്ക് നല്‍കുന്ന കമ്പനികള്‍ക്കും വായ്പ ലഭ്യമാക്കും.

നീതി ആയോഗ് പദ്ധതി

നീതി ആയോഗിന്റെ നിര്‍ദേശ പ്രകാരം നടപ്പാക്കുന്ന പൈലറ്റ് പദ്ധതി പ്രകാരമാണ് വായ്പ ലഭ്യമാക്കുന്നത്. എന്‍.ബി.എഫ്.സികള്‍ വഴിയാകും സിഡ്ബി വായ്പ പദ്ധതി നടപ്പാക്കുക.

എം.എസ്.എം.ഇ വിഭാഗത്തില്‍ പെട്ട കമ്പനികള്‍ക്ക് മത്സരാത്മകമായ പലിശ നിരക്കില്‍ വായ്പ ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
അതേസമയം ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് പ്രചാരം വര്‍ധിക്കുന്നുണ്ട്. 2022-23 ല്‍ 11.52 ലക്ഷം വാഹനങ്ങളാണ് വിറ്റു പോയത്. മുന്‍ വര്‍ഷം 7.26 ലക്ഷമായിരുന്നു വില്‍പ്പന.

Tags:    

Similar News