സ്ത്രീകള്‍ക്ക് കാന്‍സര്‍ ഇൻഷുറൻസുമായി യൂണിയന്‍ ബാങ്ക്

ബാങ്കുമായി ഇടപാടുകള്‍ നടത്തുന്നവരുടെ സാമ്പത്തിക ക്ഷേമം ഉറപ്പാക്കുന്നതിനാണ് ഈ പദ്ധതി

Update: 2023-03-08 09:00 GMT

image:@ canva/pr

അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് മണിപാല്‍സിഗ്‌ന ഹെല്‍ത്ത് ഇന്‍ഷുറന്‍സുമായി ചേര്‍ന്ന് സത്രീകള്‍ക്കായി 'പിങ്ക് ഹെല്‍ത്ത്' അവതരിപ്പിച്ച് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ. സ്തനാര്‍ബുദം, ഗര്‍ഭാശയ കാന്‍സര്‍, അണ്ഡാശയ അര്‍ബുദം എന്നിവയ്ക്കുള്ള പ്രത്യേക കാന്‍സര്‍ കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതിയാണിത്. 

30 ലക്ഷം രൂപ വരെ പരിരക്ഷ

നിലവിലുള്ള ബാങ്കിന്റെ എല്ലാ ഉപയോക്താക്കള്‍ക്കും പുതിയ ഉപയോക്താക്കള്‍ക്കും നാമമാത്രമായ പ്രീമിയം നല്‍കി ഈ പദ്ധതിയില്‍ അംഗമാകാം. ഇതിലൂടെ 10 ലക്ഷം മുതല്‍ 30 ലക്ഷം രൂപയ്ക്ക് വരെ ഇന്‍ഷുറന്‍സ് പരിരക്ഷ നേടാവുന്നതാണ്.

സാമ്പത്തിക ക്ഷേമം ഉറപ്പാക്കും 

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ സ്ത്രീശാക്തീകരണത്തില്‍ വിശ്വസിക്കുകയും ബാങ്കുമായി ഇടപാടുകള്‍ നടത്തുന്നവരുടെ സാമ്പത്തിക ക്ഷേമം ഉറപ്പാക്കുന്നതിനുമായാണ് ഈ പദ്ധതി അവതരിപ്പിക്കുന്നതെന്ന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എ മണിമേഖലൈ പറഞ്ഞു.

ഇന്ത്യയിലെ എല്ലാ വിഭാഗത്തിലുമുള്ള ഉപയോക്താക്കള്‍ക്കും താങ്ങാവുന്നതും ലളിതവുമായ ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നതിലാണ് മണിപാല്‍സിഗ്‌ന ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് മണിപാല്‍സിഗ്‌ന ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ മാനേജിങ് ഡയറക്ടറും സിഇഒയൂമായ പ്രസൂണ്‍ സിക്ദര്‍ പറഞ്ഞു.

Tags:    

Similar News