പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ ഇന്നുമുതല്‍ എത്രയാണ്? വിശദാംശങ്ങള്‍ അറിയാം
സെപ്തംബര്‍ 30 വരെ നിലവിലുള്ള പലിശ നിരക്കുകള്‍ തുടരും
സെപ്തംബര്‍ 30 വരെ ചെറുനിക്ഷേപങ്ങള്‍ക്ക് നിലവിലെ പലിശ തുടരുമെന്ന് കേന്ദ്ര സര്‍ക്കാര്‍. തുടര്‍ച്ചയായി അഞ്ചാമത്തെ ത്രൈമാസത്തിലും ഇതോടെ പലിശ നിരക്കില്‍ മാറ്റം വരുന്നില്ല. ഇതോടെ ജൂണ്‍ 30ന് അവസാനിച്ച ത്രൈമാസത്തിലുണ്ടായ അതേ പലിശ നിരക്കുകള്‍ തന്നെ സെപ്തംബര്‍ 30 വരെ വിവിധ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍ക്ക് ലഭിക്കും. ഇനി പുതുതായി നിക്ഷേപം ആരംഭിക്കുന്നവര്‍ക്കും ഈ പലിശ നിരക്ക് തന്നെയാകും ലഭിക്കുക.
ജൂലൈ ഒന്നുമുതല്‍ സെപ്തംബര്‍ 30 വരെ വിവിധ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍ക്ക് ലഭിക്കുന്ന പലിശ നിരക്കുകള്‍ ഇതാണ്
സേവിംഗ്‌സ് എക്കൗണ്ട് (നാല് ശതമാനം), ഒരു വര്‍ഷ നിക്ഷേപം (5.5 ശതമാനം), രണ്ടുവര്‍ഷ നിക്ഷേപം (5.5 ശതമാനം), മൂന്നുവര്‍ഷ നിക്ഷേപം (5.5 ശതമാനം), അഞ്ചു വര്‍ഷ നിക്ഷേപം (6.7 ശതമാനം), അഞ്ചുവര്‍ഷ റെക്കറിംഗ് ഡിപ്പോസിറ്റ് (5.8 ശതമാനം) അഞ്ച് വര്‍ഷ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സേവിംഗ്‌സ് സ്‌കീം (7.4 ശതമാനം), അഞ്ചുവര്‍ഷ പ്രതിമാസ ഇന്‍കം എക്കൗണ്ട് (6.6 ശതമാനം), അഞ്ചു വര്‍ഷ നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് (6.8 ശതമാനം), പബ്ലിക് പ്രോവിഡന്റ് ഫണ്ട് (7.1 ശതമാനം), കിസാന്‍ വികാസ് പത്ര (6.9 - 124 മാസകാലാവധി), സുകന്യ സമൃദ്ധി യോജന (7.6 ശതമാനം)
പലിശ നിരക്കുകളില്‍ മാറ്റം വരുത്താത്തത് നിക്ഷേപകര്‍ക്ക് വലിശ ആശ്വാസമായിരിക്കുകയാണ്.