Banking, Finance & Insurance

ഏപ്രില്‍ ഒന്നുമുതല്‍ ഈ ചെക്ക് ബുക്കുകള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റില്ല!

ലയിച്ച ബാങ്കുകളുടെ ചെക്ക് ബുക്കും പാസ്ബുക്കും കാലഹരണപ്പെടുന്നു

Dhanam News Desk

ബാങ്കുകളുടെ ലയനത്തിന്റെ ഫലമായി സ്വന്തം അസ്തിത്വം നഷ്ടമായ ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവര്‍ക്കും ഇടപാടുകാര്‍ക്കും അവരുടെ പാസ്ബുക്കിന്റെയും, ചെക്ക് ബുക്കുകളുടെയും പ്രയോജനം വരുന്ന ഏപ്രില്‍ ഒന്നാം തീയതി മുതല്‍ ഇല്ലാതാവും. ഏപ്രില്‍ ഒന്നാം തീയതിയോടെ ഈ പാസ്ബുക്കുകളും, ചെക്ക് ബുക്കുകളും കാലഹരണപ്പെടുന്നതാണ് കാരണം.

പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി), ബാങ്ക് ഓഫ് ബറോഡ എന്നിവര്‍ ഇതിനകം വിവരം ബന്ധപ്പെട്ട കസ്റ്റമേഴ്‌സിനെ അറിയിച്ചു കഴിഞ്ഞു. ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്‌സ്, ദേന ബാങ്ക്, വിജയ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നവരുടെ പഴയ കസ്റ്റമേഴ്‌സിനെയാണ് ഇരു ബാങ്കുകളും ചെക്കു ബുക്കും പാസ് ബുക്കും കാലഹരണപ്പെടുന്ന വിവരം മുന്‍കൂട്ടി അറിയിച്ചതായി ന്യസ്18 വാര്‍ത്താ ചാനല്‍ റിപോര്‍ട് വ്യക്തമാക്കി.

2019 ഏപ്രില്‍, 2020 ഏപ്രില്‍ 1 തീയതികളിലാണ് തെരഞ്ഞെടുക്കപ്പെട്ട ബാങ്കുകളെ മറ്റു ബാങ്കുകളുമായി ലയിപ്പിക്കുന്ന പ്രക്രിയ അരങ്ങേറിയത്. ദേന ബാങ്കും, വിജയ ബാങ്കും 2019 ഏപ്രില്‍ ഒന്നിന് ബാങ്ക് ഓഫ് ബറോഡയുമായി ലയിപ്പിച്ചപ്പോള്‍ ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്‌സും, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും ലയിപ്പിച്ചത് പിഎന്‍ബിയുമായിട്ടായിരുന്നു.

സിന്‍ഡിക്കേറ്റ് ബാങ്ക് പിന്നീട് കാനറ ബാങ്കുമായും ആന്ധ്ര ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക് എന്നിവയെ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുമായി ലയിപ്പിച്ചു. അലഹാബാദ് ബാങ്കിനെ ഇന്ത്യന്‍ ബാങ്കുമായും ലയിപ്പിച്ചു. 

പാസ്ബുക്കും, ചെക്കു ബുക്കും മാറുന്നതിനൊപ്പം കസ്റ്റമേഴ്‌സിന്റെ അക്കൗണ്ട് നമ്പര്‍, IFSC, MICR എന്നിവയും മാറുന്നതാണ്. സിന്‍ഡിക്കേറ്റ്, കാനറ ബാങ്കിന്റെയും നിലവിലുള്ള കസ്റ്റമേഴ്‌സിന്റെ ചെക്കു ബുക്കും, പാസ്ബുക്കും ജൂണ്‍ 30, 2021 വരെ പ്രാബല്യത്തില്‍ ഉണ്ടാവുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT