എന്താണ് മികച്ച സെയ്ല്‍സ് & മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി ?
എട്ട് വിഭിന്ന മേഖലകളിലെ അനുഭവസമ്പത്തുള്ള കണ്‍സള്‍ട്ടന്റുമാര്‍, സംരംഭകര്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഏറ്റവും മികച്ച പരിഹാരമാര്‍ഗം പറഞ്ഞുതരുന്ന പംക്തിയില്‍ ഇന്ന് ബിസിനസ് കോച്ച് ഡോ. അനില്‍ ആര്‍ മേനോന്‍
ബിസിനസിലെ അടിസ്ഥാനപരമായ തത്വം, പുതിയ ഇടപാടുകാരെ കണ്ടെത്തുന്നതിനേക്കാള്‍ ഏറ്റവും ലളിതമായ മാര്‍ഗം നിലവിലുള്ളവരെ നിലനിര്‍ത്തുകയാണ്. അസംതൃപ്തരായ ഇടപാടുകാര്‍ അവരുടെ വാക്കുകളിലൂടെ പരത്തുന്ന നെഗറ്റീവ് പബ്ലിസിറ്റി ബിസിനസിന്റെ ഭാവിയെ ഗൗരവമായി ബാധിക്കും. അതേസമയം നിലവിലുള്ള സംതൃപ്തരായ ഇടപാടുകാരുടെ സാക്ഷ്യങ്ങള്‍ നിങ്ങള്‍ ഉപഭോക്താവിന്റെ സംതൃപ്തിക്കും സന്തോഷത്തിനും വേണ്ടി നിലകൊള്ളുന്നവരാണെന്ന പ്രതിച്ഛായ ഊട്ടിയുറപ്പിക്കും.
എങ്ങനെ എന്റെ ഉപഭോക്താവിനെ സംതൃപ്തനാക്കാം?
ഏതൊരു മികച്ച ബന്ധത്തിന്റെയും അടിത്തറ ആശയവിനിമയാണ്. ഞാന്‍ ഇടപെടുന്ന ഓരോ സ്ഥാപനത്തിലും തീര്‍ച്ചയായും പറയുന്ന ഒരു കാര്യമുണ്ട്. ഉപഭോക്താവില്‍ നിന്ന് കൃത്യമായ ഇടവേള യില്‍ ഫീഡ്ബാക്ക് എടുത്ത് സ്ഥാപനത്തിന്റെ ഉന്നത നേതൃത്വത്തെ അറിയിക്കണം. സ്ഥാപനത്തിന്റെ ഭാവി തന്ത്രങ്ങളും പ്രവര്‍ത്തശൈലിയും ഇതിന്റെ അടിസ്ഥാനത്തിലാണ് രൂപപ്പെടുത്തേണ്ടത്. ചുരുക്കിപ്പറഞ്ഞാല്‍ ഉപഭോക്താക്കളുടെ ഫീഡ്ബാക്കാണ് സംരംഭത്തിന്റെ ഉന്നത നേതൃത്വത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശമേകുക. ഇത്തരത്തില്‍ ഉപഭോക്താവിന്റെ താല്‍പ്പര്യമറിഞ്ഞ് ബിസിനസ് തീരുമാനങ്ങളെടുക്കുമ്പോള്‍ ഇടപാടുകാരെ എപ്പോഴും സംതൃപ്തരാക്കാനും സാധിക്കും.
ഡോ. അനില്‍ ആര്‍ മേനോന്‍, ബിസിനസ് കോച്ച്, മുംബൈ
സംശയങ്ങള്‍ അയയ്ക്കാം
പ്രതിസന്ധികളുടെ മധ്യത്തിലാണ് ബിസിനസ് സമൂഹം. ഫിനാന്‍സ് മുതല്‍ എച്ച്ആര്‍ വരെയുള്ള എല്ലാതലത്തിലും സമാനതകളില്ലാത്ത വെല്ലുവിളികളാണ് നേരിടുന്നത്. ഈ സന്ദര്‍ഭത്തില്‍ ധനം ബിസിനസ് സമൂഹത്തിന് ഏറ്റവും അനിവാര്യമായ പിന്തുണയുമായി കടന്നുവരികയാണ്. എട്ട് വിഭിന്ന മേഖലകളിലെ അനുഭവസമ്പത്തുള്ള കണ്‍സള്‍ട്ടന്റുമാര്‍, സംരംഭകര്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഏറ്റവും മികച്ച പരിഹാരമാര്‍ഗം പറഞ്ഞുതരികയാണ് ഈ പംക്തിയിലൂടെ. വര്‍ഷങ്ങളുടെ പരിചയസമ്പത്തും ബിസിനസ് സമൂഹത്തിന്റെ പ്രശ്നങ്ങളും തൊട്ടറിയുന്ന ഇവരോട് സംശയനിവാരണത്തിനുള്ള അവസരവും ധനം ഒരുക്കുകയാണ്. മാത്രമല്ല, കൂടുതല്‍ മാര്‍ഗനിര്‍ദേശത്തിനുള്ള അവസരവും ഒരുക്കും. നിങ്ങളുടെ ചോദ്യങ്ങള്‍ mail@dhanam.in എന്ന ഇ മെയ്ല്‍ വിലാസത്തില്‍ അയക്കുക.