ധനം ബെസ്റ്റ് റീറ്റെയ്‌ലര്‍ 2017 - ഗോള്‍ഡ് ആന്‍ഡ് ജൂവല്‍റി: ജോസ് കോ ജൂവലേഴ്‌സ്
രാജ്യത്തെ മുന്‍നിര ജൂവല്‍റി ബ്രാന്‍ഡുകളിലൊന്നാണ് ജോസ്‌കോ ജൂവലേഴ്‌സ്. രാജ്യത്താകമാനമായി 18 ഷോറൂമുകള്‍ ഗ്രൂപ്പിന് സ്വന്തമായി ഉണ്ട്. തലമുറകളുടെ വിശ്വാസം നേടിയെടുക്കുന്നതില്‍ വിജയിച്ച ജോസ്‌കോ ഗ്രൂപ്പിന് ചെയര്‍മാന്‍ പി.എ ജോസും മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ ടോണി ജോസുമാണ് നേതൃത്വം നല്‍കുന്നത്. 3500 ലേറെ ജീവനക്കാരും 5000 കോടി രൂപയിലേറെ വിറ്റുവരവുമുണ്ട്, ഭാരതീയരുടെ ഈ പ്രിയ ബ്രാന്‍ഡിന്.
സ്ഥിരതയാര്‍ന്ന പ്രകടനവും സേവനമികവും നിരവധി അംഗീകാരങ്ങളും ജോസ്‌കോയ്ക്ക് സമ്മാനിച്ചു. പുതുമയാര്‍ന്ന സേവനങ്ങളുടെയും ഉല്‍പ്പന്നങ്ങളുടെയും നൈരന്തര്യമാണ് ജോസ്‌കോ ജൂവലേഴ്‌സിനെ മറ്റു ബ്രാന്‍ഡുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ കാര്യത്തിലും ജോസ്‌കോ മാതൃകയാകുന്നുണ്ട്.