Image : BSNL and Canva 
Business Kerala

ലാന്‍ഡ്‌ഫോണിന് ആവശ്യക്കാരില്ല; കേരളത്തിലെ എക്‌സ്‌ചേഞ്ചുകള്‍ക്ക് പൂട്ടിടാന്‍ ബി.എസ്.എന്‍.എല്‍

കണക്ഷന്‍ നല്‍കുന്ന ചുമതല പൂര്‍ണമായും സ്വകാര്യ മേഖലയിലേക്ക്

Dhanam News Desk

ആവശ്യത്തിന് ലാന്‍ഡ്‌ലൈന്‍ ഉപയോക്താക്കളെ കിട്ടാതെ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ അടച്ചുപൂട്ടാന്‍ ബി.എസ്.എന്‍.എല്ലിന്റെ നീക്കം. ലാന്‍ഡ്‌ഫോണ്‍ കണക്ഷനുകള്‍ തീരെക്കുറവുള്ള എക്‌സ്‌ചേഞ്ചുകളാണ് ആദ്യഘട്ടത്തില്‍ അടച്ചുപൂട്ടുക. ഇതിന്റെ ഭാഗമായി കണക്ഷനുകള്‍ കോപ്പര്‍ ലൈനില്‍ നിന്ന് ഒപ്റ്റിക്കല്‍ ഫൈബറിലേക്ക് മാറ്റും.

ഇതോടെ, ലാന്‍ഡ്‌ഫോണ്‍ കണക്ഷനുകള്‍ നല്‍കുന്ന ചുമതല പൂര്‍ണമായും സ്വകാര്യ കമ്പനികളിലേക്കെത്തും. ഇപ്പോഴേ ബി.എസ്.എന്‍.എല്ലിന്റെ ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്ഷനുകള്‍ നല്‍കുന്നത് സ്വകാര്യ കമ്പനികളാണ്. സാമ്പത്തിക നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കോപ്പര്‍ ലൈനില്‍ നിന്ന് ഒപ്റ്റിക്കല്‍ ഫൈബറിലേക്ക് മാറുന്നതെന്നാണ് ബി.എസ്.എന്‍.എല്‍ വൃത്തങ്ങള്‍ പറയുന്നത്.

ആകെ 1,230 എക്‌സ്‌ചേഞ്ചുകള്‍

സംസ്ഥാനത്ത് ബി.എസ്.എന്‍.എല്ലിന് ആകെ 1,230 ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളുണ്ട്. ആകെ 5.40 ലക്ഷം ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്ഷനുകളും 3.71 ലക്ഷം ലാന്‍ഡ്‌ലൈന്‍ കണക്ഷനുകളുമാണ് ഇവയിലുള്ളത്. ആദ്യഘട്ടത്തില്‍ 100 എക്‌സ്‌ചേഞ്ചുകള്‍ അടച്ചുപൂട്ടുമെന്നാണ് സൂചന.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT