നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നവംബര്‍ 20 മുതല്‍ 2020 മാര്‍ച്ച് 23 വരെ റണ്‍വേയുടെ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ രാവിലെ പത്തിനും വൈകുന്നേരം ആറിനുമിടയില്‍ സര്‍വീസുണ്ടാകില്ലെന്ന് സിയാല്‍ കൊമേഴ്സ്യല്‍ മാനേജര്‍ ജോസഫ് പീറ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പകലത്തെ സര്‍വീസുകള്‍ റീഷെഡ്യൂള്‍ ചെയ്യും. വൈകുന്നേരം ആറു മുതല്‍ രാവിലെ പത്ത് വരെ സര്‍വീസുകള്‍ക്കു നിയന്ത്രണമുണ്ടാകില്ല. നാലു മാസത്തേക്ക് വിമാനത്താവളം അടച്ചിടുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നു വക്താവ് അറിയിച്ചു.