സംരംഭകര്‍ക്ക് സാമ്പത്തിക ആസൂത്രണത്തിനായി 'ഫിനാന്‍ഷ്യല്‍ ഓണ്‍ലൈന്‍ വര്‍ക്‌ഷോപ്പ്'

Update:2020-06-24 08:05 IST

സംരംഭകര്‍ സ്ഥിരമായി വരുത്തുന്ന സാമ്പത്തിക അബദ്ധങ്ങള്‍ എന്തൊക്കെയാണ്? ഓരോ പദ്ധതികളും പാളിപ്പോകുന്നതിനു പിന്നില്‍ ഏതൊക്കെ പഴുതുകളാണ് ഒളിഞ്ഞിരിക്കുന്നത്, എങ്ങനെയാണ് ചിട്ടയായ നീക്കങ്ങളിലൂടെ പ്രതിസന്ധി ഘട്ടത്തിലും മികച്ച ലാഭം നേടാന്‍ കഴിയുക. ഇങ്ങനെ സംരംഭകരുടെ ഉള്ളില്‍ നിരന്തരം അലട്ടുന്ന പ്രശ്‌നങ്ങളും പരിഹാരങ്ങളും പഠിക്കാനൊരു വേദി. അതാണ് 'Financial Management for Entrepreneurs' എന്ന ധനം സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ വര്‍ക്‌ഷോപ്പ്. സംരംഭകര്‍ പലപ്പോഴും തിരിച്ചറിയാതെ പോകുന്ന ചില സാമ്പത്തിക തെറ്റുകളുണ്ട്. ചെറുതെന്നു കരുതുന്ന തെറ്റുകള്‍ പോലും വലിയ സാമ്പത്തിക നഷ്ടത്തിലേക്ക് സംരംഭങ്ങളെ കൊണ്ടെത്തിച്ചേക്കാം. ലാഭം നേടുന്നതില്‍ നിന്നും സംരംഭകരെ പിന്നോട്ടു വലിക്കുന്ന ഘടകങ്ങള്‍ തിരിച്ചറിയുക പ്രധാനമാണ്. സംരംഭകര്‍ സാമ്പത്തിക ആസൂത്രണത്തില്‍ വരുത്തുന്ന പിഴവുകള്‍ തിരിച്ചറിയാനും തിരുത്താനും അവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതായിരിക്കും വിദഗ്ധര്‍ നല്‍കുന്ന ഈ വര്‍ക് ഷോപ്പ്.

വര്‍ക് ഷോപ്പിന് നേതൃത്വം നല്‍കുന്നത് വര്‍മ ആന്‍ഡ് വര്‍മ സീനിയര്‍ പാര്‍ട്ണര്‍ വി. സത്യനാരായണനും എസ്പി ജെയ്ന്‍ സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ മാനേജ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് ആന്‍ഡ് സ്ട്രാറ്റജി കണ്‍സള്‍ട്ടന്റ് ആയ ഡോ.അനില്‍ ആര്‍ മേനോനുമാണ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് വര്‍ക് ഷോപ്പിലേക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തും പങ്കാളികളാകാം. ഇന്നു മുതല്‍ നാല് ദിനം നീണ്ട വര്‍ക്‌ഷോപ്പ് സൂം മീറ്റിംഗ് പ്ലാറ്റ്‌ഫോമിലാണ് നടത്തപ്പെടുന്നത്. വൈകിട്ട് ആറ് മുതല്‍ എട്ടുവരെയാണ് വര്‍ക് ഷോപ്പ്.

ഈ വര്‍ക് ഷോപ്പിലൂടെ നിങ്ങള്‍ക്കെന്തൊക്കെ പഠിക്കാം?

  • സംരംഭകര്‍ സാധാരണയായി വരുത്തുന്ന തെറ്റുകള്‍.
  • ഒരു സംരംഭത്തില്‍ ലാഭം എങ്ങനെ ഉറപ്പിക്കാം.
  • ബജറ്റിംഗിന്റെ പ്രാധാന്യം.
  • ക്യാഷ് കണ്‍വേര്‍ഷന്‍ സൈക്കിള്‍ എന്താണ്, പ്രാധാന്യമെന്താണ്.
  • എംഐഎസ് സ്‌റ്റേറ്റ്‌മെന്റുകള്‍.
  • സംരംഭകര്‍ അറിഞ്ഞിരിക്കേണ്ട ഇന്‍കം ടാക്‌സ്, ജിഎസ്ടി കാര്യങ്ങള്‍.
  • ഫണ്ട് കണ്ടെത്താനും, ഡെറ്റ്, ഇക്വിറ്റി എന്നിവയെക്കുറിച്ച് മനസ്സിലാക്കാനും.
  • എംഎസ്എംഇകള്‍ക്ക് ഇപ്പോള്‍ നിലവിലുള്ള ഫിനാന്‍സ് ട്രെന്‍ഡ്‌സ് എന്തൊക്കെയാണ്.
  • എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റിംഗ് നടത്തുന്നതെങ്ങനെ, അറിയേണ്ടതെല്ലാം.
  • സംശയങ്ങളും മറുപടികളും നല്‍കുന്നു.

രജിസ്റ്റര്‍ ചെയ്യുന്നതെങ്ങനെ ?

വിളിക്കേണ്ട നമ്പര്‍ : 808 658 2510
രജിസ്‌ട്രേഷന്‍ ലിങ്ക് : https://imjo.in/CNUudV

ഫീസ് : നാല് ദിവസത്തേക്ക് വെറും 2499 രൂപ +ജിഎസ്ടി

Date: 24, 25, 26, 27 June 2020
Time: 6 PM - 8 PM
Platform: Zoom Meeting

Similar News