ഇ വിസ അനുഗ്രഹമായി ഇന്ത്യയിലെത്തിയത് കാല്‍ കോടി വിദേശികള്‍

Update:2019-04-30 10:41 IST

കഴിഞ്ഞ വര്‍ഷം രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ പത്തിലൊന്നും നല്‍കിയത് ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയെന്ന് റിപ്പോര്‍ട്ട്. മാത്രമല്ല 4.2 കോടി തൊഴിലവസരങ്ങളും ഈ മേഖലയിലുണ്ടായി.

16 ലക്ഷം കോടി രൂപയുടെ വരുമാനമാണ് ഈ മേഖലയ സ്വന്തമായി ഉണ്ടാക്കിയത്. 2029 ആകുമ്പോഴക്കും ഇത് 35 ലക്ഷം കോടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തിന്റെ മാത്രമല്ല, ആഗോള വിപണിയില്‍ തന്നെ കഴിഞ്ഞ വര്‍ഷം ട്രാവല്‍ & ടൂറിസം മേഖല വലിയ കുതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ആഗോള ജിഡിപിയുടെ പത്തു ശതമാനമാണ് ഈ മേഖലയില്‍ നിന്നാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

നിരവധി ഘടകങ്ങളുണ്ട് ട്രാവല്‍ & ടൂറിസം മേഖലയിലുണ്ടായ കുതിപ്പിന്. അതില്‍ ആദ്യത്തേത് ഇ വിസ സൗകര്യം ഏര്‍പ്പെടുത്തിയത് തന്നെ. 2014 സെപ്തംബറില്‍ ആരംഭിച്ച ഇ വിസ പ്രകാരം എളുപ്പത്തില്‍ വിദേശികള്‍ക്ക് രാജ്യത്ത് സന്ദര്‍ശകരായി എത്താനായി. ഇതു വഴി മാത്രം 2018 ല്‍ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധന ഉണ്ടായെന്നാണ് കണക്ക്.

23.7 ലക്ഷം വിദേശ ടൂറിസ്റ്റുകളാണ് ഇ വിസ സൗകര്യം ഉപയോഗിച്ച് രാജ്യത്ത് എത്തിയത്. സ്വദേശ് ദര്‍ശന്‍, പ്രസാദ് തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികളും ഉഡാന്‍ പ്രകാരം കൂടുതല്‍ നഗരങ്ങളിലേക്ക് ചെറിയ ചെലവില്‍ പറന്നിറങ്ങാനായതും ടൂറിസം മേഖലയ്ക്ക് ഉണര്‍വ് നല്‍കി.

Similar News