സ്വര്‍ണപ്പണയത്തില്‍ കാര്‍ഷിക വായ്പ: പലിശ സബ്‌സിഡി കര്‍ഷകര്‍ക്കു മാത്രമാക്കും
സ്വര്‍ണപ്പണയത്തിന്‍മേലുള്ള കാര്‍ഷിക വായ്പ ഒക്ടോബര്‍ ഒന്നു മുതല്‍ കൃഷിക്കാര്‍ക്കു മാത്രമായി പരിമിതപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതോടെ കിസാന്‍ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ക്കോ കര്‍ഷകനാണെന്നു തെളിയിക്കുന്ന രേഖ നല്‍കുന്നവര്‍ക്കോ മാത്രമേ സ്വര്‍ണം ഈടായി നല്‍കിയുള്ള കാര്‍ഷിക വായ്പ കിട്ടൂ. ഇവര്‍ക്ക് മാത്രമായിരിക്കും മൂന്നു ലക്ഷം രൂപ വരെ വായ്പയ്ക്കു നാലു ശതമാനം പലിശസബ്‌സിഡി ലഭിക്കാനുള്ള അര്‍ഹത. കര്‍ഷകരല്ലാത്തവര്‍ ഒമ്പതു ശതമാനം പലിശ നല്‍കേണ്ടിവരും.