മൃഗസംരക്ഷണ മേഖലയിലെ സംരംഭകര്‍ക്കായി ആപ്‌ടെക് മീറ്റ് സെമിനാര്‍; വിശദാംശങ്ങള്‍ അറിയാം
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികളെക്കുറിച്ചും പിന്തുണാ സംവിധാനങ്ങളെ കുറിച്ചും സെമിനാറില്‍ വിശദീകരിക്കും;
ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്റെ സംസ്ഥാന സമ്മേളനമായ കൊളിഗോ- 22 നോടനുബന്ധിച്ച് മൃഗസംരക്ഷണവും വ്യാവസായിക ഫാം നടത്തിപ്പും പ്രോത്സാഹിപ്പിക്കുന്നതിനായി ആപ്ടെക്ക് മീറ്റ് (ആനിമല്‍ പ്രൊഡക്ഷന്‍ ടെക്ക്നോളജി മീറ്റ്) സംഘടിപ്പിക്കുന്നു. ഡിസംബര്‍ 28ന് മലപ്പുറം വുഡ്‌ബൈന്‍ ഫോളിയേജ് ഹോട്ടലില്‍ വച്ചാണ് യോഗം നടത്തുന്നത്. വ്യാവസായികാടിസ്ഥാനത്തില്‍ മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ താല്‍പ്പര്യമുള്ള സംരംഭകര്‍ക്കുവേണ്ടിയാണ് ഈ സെമിനാര്‍.
ഡയറി, പൗള്‍ട്രി ,പിഗ്ഗറി, മാംസ സംസ്‌കരണം, ശീതീകരണം, സംഭരണം, ബ്രാന്‍ഡിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, ബിസിനസ് പ്ലാനിംഗ് തുടങ്ങി വ്യത്യസ്ത മേഖലകളിലെ മുന്‍നിര സംരംഭകരും വിദഗ്ധരും സെമിനാറില്‍ പങ്കെടുക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികളെക്കുറിച്ചും പിന്തുണാ സംവിധാനങ്ങളെ കുറിച്ചും സെമിനാറില്‍ വിശദീകരിക്കും.
യോഗത്തില്‍ മൃഗസംരക്ഷണ സംരംഭകത്വ വികസന പദ്ധതികളെ കുറിച്ച് മൃഗ സംരക്ഷണ വകുപ്പ് ഡയറക്റ്റര്‍ ഡോ. എ. കൗശിഗന്‍ ഐ.എ.എസ് സംസാരിക്കും. കൂടാതെ മോഡേണ്‍ ഡയറി ഫാം ബിസിനസ് എന്ന വിഷയത്തില്‍ നവ്യ ഫാംസ് ആന്‍ഡ് ബേക്കറി ചാലക്കുടി ഡയറക്റ്റര്‍ ബിജു ജോസഫ്, ടെക്നോളജി ഇന്‍ ബിസിനസിനെ കുറിച്ച് ഫ്രഷ് ടു ഹോം സിഓഓ മാത്യൂ ജോസഫ്, പോള്‍ട്രി സെക്റ്റര്‍ -ലാഭം കൊയ്യാന്‍ നവീന സങ്കേതങ്ങളെ കുറിച്ച് ഏവിയാജന്‍ ഇന്ത്യ ഹെഡ് ഓഫ് പ്രൊഡക്ഷന്‍ സുമേഷ് മുണ്ടശ്ശേരില്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.
മോഡേണ്‍ പിഗ് പ്രൊഡക്ഷനെ കുറിച്ച് ഡി.എല്‍.ജി ഫാംസ് മൈസൂര്‍ എംഡി ഡോ. സി.പി ഗോപകുമാര്‍, പ്രോസസിംഗ് ആന്‍ഡ് റെന്‍ഡറിംഗ് ബിസിനസിനെ കുറിച്ച് ഫ്രഷ് കട്ട് ഓര്‍ഗാനിക് പ്രൊഡക്ടസ് എംഡി അഗസ്റ്റിന്‍ ലിബിന്‍ പയസ്, റഫ്രിജറേഷന്‍ ആന്‍ഡ് കോള്‍ഡ് സ്റ്റോറേജ് എന്ന വിഷയത്തെ കുറിച്ച് റിനാക് ഇന്ത്യ ചാര്‍ട്ടേര്‍ഡ് എഞ്ചിനീയര്‍ ആര്‍ഡ് സിഓഓ എന്‍.കെ മോഹനന്‍, നിയമങ്ങള്‍, ചട്ടങ്ങള്‍, ബിസിനസ് പ്ലാനിംഗ് എന്ന വിഷയത്തില്‍ ഫാം കണ്‍സല്‍ട്ടന്റ് ഡോ. പി.വി മോഹനനും പ്രഭാഷണം നടത്തും.
രജിസ്ട്രേഷനായി https://pages.razorpay.com/pl_Kqs8ilKQqDYGbq/view എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം 1500 രൂപയാണ് രജിസ്ട്രേഷന്‍ ഫീ. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്കായിരിക്കും പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94006 03393, 7012278165 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.