സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള കെ ഫോണ്‍ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഒന്നാം ഘട്ടത്തില്‍ സര്‍വ്വെ പൂര്‍ത്തിയായ 50,000 കിലോ മീറ്ററിലെ 30,000 കിലോ മീറ്ററില്‍ ഒപ്ക്ടിക്കല്‍ ഫൈബര്‍ വലിക്കുന്ന ജോലിയാണ് രണ്ടാം ഘട്ടത്തില്‍ നടപ്പിലാക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി കേന്ദ്ര പൊതു മേഖല സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, റെയില്‍ ടെല്‍, എസ്. ആര്‍.ഐ.ടി എന്നിവര്‍ ചേര്‍ന്ന കണ്‍സോഷ്യമാണ് പദ്ധതി നടപ്പിലാക്കുന്നത്.ഇതിലൂടെ സംസ്ഥാനത്തെ സര്‍ക്കാര്‍ - അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, പിന്നോക്കം മേഖലയിലെ ഇരുപത് ലക്ഷം കുടുംബങ്ങള്‍ക്കും സൗജന്യ ഹൈസ്പീഡ് ഇന്റര്‍നെറ്റ് നല്‍കാനാണ് ലക്ഷ്യം. ബാക്കിയുള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് നല്‍കും.
തിരുവനന്തപുരം പരുത്തിപ്പാറയിലെ കെ.എസ്.ഇ.ബി സബ് സ്റ്റേഷന്‍ മുതല്‍ ടെക്‌നോപാര്‍ക്കിലെ സ്റ്റേറ്റ് ഡാറ്റാ സെന്റര്‍ വരെയുള്ള 11 കിലോ മീറ്റര്‍ ലൈനില്‍ ഒപ്ക്ടിക്കല്‍ ഫൈബര്‍ വലിച്ചുതുടങ്ങി. കെ.എസ്.ഇ.ബിയുടെ തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റുകളിലൂടെയാണ് ഫൈബര്‍ ലൈനുകള്‍ വലിക്കുന്നത്. പൈലറ്റ് പദ്ധതി പൂര്‍ത്തിയായി കഴിഞ്ഞാല്‍ ആദ്യഘട്ടത്തില്‍ 30,000 കിലോ മീറ്റര്‍ ഒപ്ക്ടിക്കല്‍ ഫൈബര്‍ സംസ്ഥാനത്തുടനീളം വലിക്കും. ഇതിനുള്ള സര്‍വ്വെ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
പദ്ധതിയുടെ രൂപ രേഖ തയ്യാറാക്കിയതിന് ശേഷം പദ്ധതി നടപ്പിലാക്കാന്‍ വേണ്ടിയുള്ള പ്രാഥമിക സര്‍വ്വെ ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിച്ചിരുന്നു.സംസ്ഥാനത്തെ ഒറ്റപ്പെട്ട ഗ്രാമ പഞ്ചായത്തായ ഇടമലക്കുടി തുടങ്ങി, വയനാട്, ഇടുക്കി ഉള്‍പ്പെടെയുള്ള ഉള്‍ പ്രദേശങ്ങളിലും സര്‍വ്വെ നടപടികള്‍ പൂര്‍ത്തിയായിന് ശേഷമാണ് രണ്ടാം ഘട്ട നിര്‍മ്മാണത്തിലേക്ക് കടന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ സംസ്ഥാനത്ത് സൗജന്യമായി ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കേണ്ട 10,000 സര്‍ക്കാര്‍ ഓഫീസുകള്‍ തിരഞ്ഞെടുത്തു.
ഒപ്ക്ടിക്കല്‍ ഫൈബര്‍ വലിക്കുന്നത് മാര്‍ച്ച് മാസത്തോടെ 10,000 കിലോ മീറ്ററും, ജൂണ്‍ മാസത്തോടെ 30000 കിലോമീറ്ററും പൂര്‍ത്തീകരിക്കുവാനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് മുഴുവന്‍ ജനങ്ങള്‍ക്കും ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് കെ ഫോണ്‍ പദ്ധതി നടപ്പിലാക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള കെ ഫോണ്‍ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഒന്നാം ഘട്ടത്തില്‍ സര്‍വ്വെ പൂര്‍ത്തിയായ 50,000 കിലോ മീറ്ററിലെ 30,000 കിലോ മീറ്ററില്‍ ഒപ്ക്ടിക്കല്‍ ഫൈബര്‍ വലിക്കുന്ന ജോലിയാണ് രണ്ടാം ഘട്ടത്തില്‍ നടപ്പിലാക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി കേന്ദ്ര പൊതു മേഖല സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, റെയില്‍ ടെല്‍, എസ്. ആര്‍.ഐ.ടി എന്നിവര്‍ ചേര്‍ന്ന കണ്‍സോഷ്യമാണ് പദ്ധതി നടപ്പിലാക്കുന്നത്.ഇതിലൂടെ സംസ്ഥാനത്തെ സര്‍ക്കാര്‍ - അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, പിന്നോക്കം മേഖലയിലെ ഇരുപത് ലക്ഷം കുടുംബങ്ങള്‍ക്കും സൗജന്യ ഹൈസ്പീഡ് ഇന്റര്‍നെറ്റ് നല്‍കാനാണ് ലക്ഷ്യം. ബാക്കിയുള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് നല്‍കും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline