സംസ്ഥാനത്ത് ഡീസല്‍ ലിറ്ററിന് 10 പൈസ കുറഞ്ഞ് 71.55 രൂപയിലാണ് വ്യാപാരം. പെട്രോള്‍ ലിറ്ററിന് 76.23 രൂപയില്‍ വ്യാപാരം തുടരുകയാണ്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 74.9 രൂപയിലും ഡീസല്‍ 70.19 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 76.23 രൂപയിലും ഡീസല്‍ 71.55 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 75.23 രൂപയും ഡീസല്‍ ലിറ്ററിന് 70.52 രൂപയുമാണ് ഇ്ന്നത്തെ നിരക്ക്.
കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് നികുതിയും സെസും വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് ഇന്ധനവില കുത്തനെ ഉയര്‍ന്നത്. ഇന്ധന നിരക്കില്‍ ഒരു രൂപ വീതം എക്സൈസ് നികുതിയും റോഡ് അടിസ്ഥാന സൗകര്യ സെസുമാണ് കേന്ദ്ര സര്‍ക്കാര്‍ ചുമത്തിയിരിക്കുന്നത്.