ക്യു.ആര്‍ കോഡുള്ള ലോട്ടറി ടിക്കറ്റുകള്‍ 2020 ജനുവരി
മുതല്‍ വിപണിയിലിറക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുപ്പു തുടങ്ങി. ലോട്ടറി
ടിക്കറ്റിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ പ്രത്യേക മൊബൈല്‍ ആപ്പിനും
സര്‍ക്കാര്‍ രൂപം നല്‍കും.
ലോട്ടറി ടിക്കറ്റുകള്‍ ഒറിജിനല്‍ തന്നെയാണോയെന്ന് കണ്ടെത്താന്‍ പുതിയ സംവിധാനം ഉപകരിക്കും. പ്രത്യേക മൊബൈല്‍ ആപ്പ് ഉപയോഗിച്ച് തന്നെയാകും സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതും.
ലോട്ടറി വകുപ്പില്‍ പുതുതായി നടപ്പാക്കുന്ന ലോട്ടിസ് സോഫ്റ്റ്‌വെയറിന്റെ ചുവടുപിടിച്ചാണ് ക്യുആര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്തുന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline