കേരള ജൂവല്‍റി റീറ്റെയ്ല്‍ രംഗത്ത് പുതുചരിത്രമെഴുതിയവര്‍ എന്ന വിശേഷണത്തിന് എന്തുകൊണ്ടും അര്‍ഹരാണ് ഭീമ. ഓരോരുത്തരും ഇഷ്ടത്തിനനുസരിച്ച് പണിക്കാരെ കൊണ്ട് ആഭരണങ്ങള്‍ ഉണ്ടാക്കിയിരുന്ന ഒരു കാലഘട്ടമുണ്ട് കേരളത്തില്‍. അക്കാലത്ത്, റെഡിമെയ്ഡായി ആഭരണം നിര്‍മിച്ച് കടയില്‍ പ്രദര്‍ശിപ്പിച്ച് ജനങ്ങളെ ആകര്‍ഷിച്ച ദീര്‍ഘദര്‍ശിയായ സംരംഭകനായിരുന്നു ഭീമയുടെ സ്ഥാപകന്‍ ഭീമ ഭട്ടര്‍ എന്നറിയപ്പെടുന്ന ലക്ഷ്മി നാരായണ ഭട്ടര്‍.
പുതുമകള്‍ക്കൊപ്പം, നവീന ആശയങ്ങള്‍ക്കൊപ്പം തുടക്കം മുതലേ അങ്ങനെ യാത്ര തുടങ്ങി ഭീമ. ഉഡുപ്പിക്ക് സമീപം ഉദ്യാവരയില്‍ ജനിച്ച ഭീമ ഭട്ടര്‍ ആലപ്പുഴയിലേക്ക് എത്തുകയായിരുന്നു. തന്റെ സംരംഭക യാത്രയുടെ തുടക്കവും ആലപ്പുഴയില്‍ നിന്നാണ്. കേരളത്തിലെ ജൂവല്‍റി റീറ്റെയ്ല്‍ രംഗത്തെ ആദ്യ ഷോറൂം ഭീമ ഭട്ടര്‍ ആലപ്പുഴയില്‍ ആരംഭിച്ചതാണെന്ന് ഭീമ അഭിമാനത്തോടെ അവകാശപ്പെടുന്നു. റീറ്റെയ്ല്‍ സ്റ്റോറുകള്‍ ഉപഭോക്താവിനെ ആകര്‍ഷിക്കും വിധം അണിയിച്ചൊരുക്കണമെന്ന സുവ്യക്തമായ കാഴ്ചപ്പാട് ഭീമയുടെ സ്ഥാപകന് തന്നെയുണ്ടായിരുന്നു. ഷോറൂകള്‍ വ്യത്യസ്തമായ മാനേജ്‌മെന്റുകള്‍ക്ക് കീഴിലാണെങ്കില്‍ പോലും ഭീമ സ്ഥാപകന്‍ കൊളുത്തിയ മൂല്യങ്ങളും നൂതന കാഴ്ചപ്പാടുകളും തന്നെയാണ് ഭീമയെ വേറിട്ട് നിര്‍ത്തുന്നത്.
മാനേജിംഗ് ഡയറക്റ്റര്‍മാര്‍ക്കൊപ്പം ചേര്‍ന്ന് അനന്യമായ നേതൃശേഷിയോടെ ചെയര്‍മാന്‍ ഡോ. ബി ഗോവിന്ദന്‍ കുടൂതല്‍ ഉയരങ്ങളിലേക്കാണ് ബ്രാന്‍ഡിനെ നയിക്കുന്നത്. നൂതന ആശയങ്ങളും സേവന മനോഭാവവും ഒരുപോലെ സമന്വയിപ്പിച്ചുള്ള ഗോവിന്ദന്റെ ശൈലി ഭീമയുടെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തേകുന്നു.