പ്രളയബാധിത പഞ്ചായത്തുകള്‍ക്ക് 250 കോടി

Update:2019-01-31 09:47 IST

പ്രളയബാധിത പഞ്ചായത്തുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 250 കോടി ബജറ്റില്‍ വകയിരുത്തി. 3229 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയത്. അതില്‍ 1132 കോടി ഇതുവരെ ചെലവഴിച്ചിട്ടുണ്ട്. കൂടാതെ 395 കോടി രൂപയുടെ പദ്ധതികള്‍ ഏറ്റെടുത്തിട്ടുണ്ട്. നവകേരളത്തിനായി 25 പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 1000 കോടി രൂപയാണ് നവകേരള നിര്‍മ്മിതിക്കായി ചെലവഴിക്കുക

 

Similar News