സംസ്ഥാനത്തെ ഇലക്ട്രിക് വാഹന രംഗത്ത് വന്‍ മുന്നേറ്റമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2020 ല്‍ സംസ്ഥാനത്ത് 10 വാഹനങ്ങള്‍ ഇലക്ട്രിക്കാക്കി മാറ്റുകയാണ് ലക്ഷ്യം. 10,000 ഇലക്ട്ടിക് ആട്ടോകള്‍ക്ക് ഈ വര്‍ഷം സബാസിഡി നല്‍കും.
പടിപടിയായി കേരളത്തില്‍ ഇലക്ട്രിക്ക് ഓട്ടോകള്‍ മാത്രമേ കേരളത്തില്‍ അനുവദിക്കൂ. കെ.ആര്‍.ടി.സി ബസ്സുകള്‍ എല്ലാം ഇലക്ട്രിക്കായി മാറ്റും. കാരണം പമ്പയില്‍ അവ ഓടിച്ചതിന്റെ നേട്ടം കോര്‍പ്പറേഷനു മുന്നിലുണ്ട്. ആദ്യഘ്ടമെന്ന നിലയില്‍ തലസ്ഥാന നഗരത്തിലെ എല്ലാ ബസ്സുകളും ഇലക്ട്രിക്കായി മാറ്റും.
കേരള ഓട്ടോമൊബീല്‍സ് ഇലക്ട്രിക് ഓട്ടോകള്‍ നിര്‍മ്മിച്ചുതുടങ്ങി. ഇലക്ട്രിക് ബസ്സുകള്‍ നിര്‍മ്മിക്കുന്നചിനുള്ള ചര്‍ച്ചകള്‍ സ്വിസ് കമ്പനി ആരംഭിച്ചിട്ടുണ്ട്. ബാറ്ററി നിര്‍മ്മാണ യൂണിറ്റും കേരളത്തില്‍ ആരംഭിക്കും