നോട്ട് നിരോധനത്തിന് മുൻപ് മോദി മൻമോഹന്റെ അഭിപ്രായം തേടണമായിരുന്നു: രാഹുൽ
നോട്ട് നിരോധനം നടപ്പാക്കുന്നതിന് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മുൻഗാമിയും ധനകാര്യ വിദഗ്ധനുമായ മൻമോഹൻ സിംഗിന്റെ അഭിപ്രായം തേടണമായിരുന്നെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.
"മുൻ പ്രധാനമന്ത്രിയോട് അഭിപ്രായം തേടിയിരുന്നെങ്കിൽ സമ്പദ് വ്യവസ്ഥ ഇത്രകണ്ട് തകരില്ലായിരുന്നു," പഞ്ചാബിൽ നടന്ന ഇലക്ഷൻ റാലിയിൽ രാഹുൽ പറഞ്ഞു.
ജിഎസ്ടി, നോട്ടു നിരോധനം; ഈ രണ്ടു തീരുമാനങ്ങൾ കൊണ്ട് പ്രധാനമന്ത്രി രാജ്യ സമ്പദ് വ്യവസ്ഥയെ താറുമാറാക്കി. മോദി മൻമോഹൻ സിംഗിനെ പലപ്പോഴും പരിഹസിക്കാറുണ്ട്. അഞ്ചു വർഷത്തിനു ശേഷം ഇപ്പോൾ ജനങ്ങൾ മോദിയെയാണ് പരിഹസിക്കുന്നത്," രാഹുൽ കൂട്ടിച്ചേർത്തു.