നവംബറില്‍ ഇതുവരെ ഇന്ത്യന്‍ വിപണിയിലെത്തിയത് 30,385 കോടി രൂപ വിദേശ നിക്ഷേപം
ഒക്ടോബര്‍ 2021 മുതല്‍ ജൂണ്‍ 2022 വരെ വിദേശ നിക്ഷേപകര്‍ 2.46 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്.
നവംബറില്‍ ഇതുവരെ ഇന്ത്യന്‍ ഓഹരി വിപണികളികള്‍ വിദേശ നിക്ഷേപകര്‍ 30,385 കോടി രൂപ നിക്ഷേപിച്ചു. രൂപയുടെ സുസ്ഥിരതയും ആഭ്യന്തര സമ്പദ്വ്യവസ്ഥ കരുത്താര്‍ജ്ജിക്കുന്നതുമാണ് ഇതിന്റെ കാരണമെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.
ഓഹരി എക്സ് ചേഞ്ച് കണക്കുകള്‍ പ്രകാരം സെപ്റ്റംബര്‍ മാസം 12,000 കോടി രൂപ, ഓഗസ്റ്റ് മാസം 51,200 കോടി രൂപ, ജൂലൈയില്‍ 5000 കോടി രൂപ എന്നിങ്ങനെയാണ് വിദേശ പോര്‍ട്ടഫോളിയോ നിക്ഷേപകര്‍ പണം ഇറക്കിയത്. എന്നാല്‍ ഒക്ടോബര്‍ 2021 മുതല്‍ ജൂണ്‍ 2022 വരെ വിദേശ നിക്ഷേപകര്‍ 2.46 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്.
ഈ വര്‍ഷം ഇതുവരെ 1.4 ലക്ഷം കോടി രൂപയാണ് മൊത്തം വിദേശ നിക്ഷേപം.ആഗോള തലത്തില്‍ യുഎസിലെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും താഴ്ന്നത് യുഎസ് ഫെഡറല്‍ റിസര്‍വ് കൂടുതല്‍ നിരക്ക് വര്‍ദ്ധനയിലേക്ക് പോകില്ല എന്ന പ്രതീക്ഷ ഉയര്‍ത്തി. ഇത് ഇന്ത്യന്‍ വിപണിയിലേക്ക് വിദേശ നിക്ഷേപം കൂടുന്നതിലേക്ക് നയിച്ചു.