സ്വര്‍ണവില ഉയര്‍ന്നു, ഇന്ധന വിലയില്‍ നേരിയ കുറവ്

സ്വര്‍ണവില രണ്ട് ദിവസം കൊണ്ട് പവന് 240 രൂപയാണ് കൂടിയത്.

Update: 2021-08-24 07:27 GMT

കേരളത്തിലെ സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. 4,445 രൂപയാണ് ഒരു ഗ്രാമിന്റെ ഇന്നത്തെ നിരക്ക്, പവന് 35,560 രൂപയും. ഇന്നലെ സ്വര്‍ണം പവന് 80 രൂപ വര്‍ധിച്ച് 35400 രൂപയായിരുന്നു. 35,320 രൂപയായിരുന്നു അതിനുമുമ്പുള്ള സ്വര്‍ണവില.

ഓഗസ്റ്റ് മാസം ആദ്യം പവന് 36,000 രൂപയായിരുന്നു നിരക്ക്. ഓഗസ്റ്റ് ഒന്‍പത് മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 34,680 രൂപയായിരുന്നു വില. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
പിന്നീട് ഓഗസ്റ്റ് 9 മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ വില ഇടിഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 34,680 രൂപയിലേക്ക് കുറഞ്ഞു. പിന്നീട് നേരിയ ചാഞ്ചാട്ടത്തോടെയാണ് 35000 നിരക്കില്‍ തുടര്‍ന്നത്. അവിടെ നിന്നാണ് 35,560 രൂപ വരെ എത്തിയത്.
ഇന്ധനവില
ഇന്ന് പെട്രോളിനും ഡീസലിനും 15 പൈസ വീതം കുറഞ്ഞു. തിരുവനന്തപുരത്ത് പെട്രോളിന് 103.75 രൂപയും കൊച്ചിയില്‍ 101.71 രൂപയുമായി ഇന്നത്തെ വില.
ഡീസലിന് 95.68 രൂപയും കൊച്ചിയില്‍ 93.82 രൂപയുമാണ് നിരക്ക്. അതേസമയം, അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് വിലയിടിവ് തുടരുകയാണ്. ഈ മാസം ബാരലിന് 9 ഡോളറാണ് ക്രൂഡ് വില കുറഞ്ഞത്. ഈ ആഴ്ച ഇതുവരെ ക്രൂഡ് നിരക്കില്‍ ഏഴ് ശതമാനത്തിന്റെ ഇടിവാണ് ദൃശ്യമായത്.


Tags:    

Similar News