രാജ്യാന്തര സ്വര്‍ണവില 28 ഡോളര്‍ ഇടിഞ്ഞു, കേരളത്തിലും നാളെ വില കുറഞ്ഞേക്കാം

അമേരിക്കന്‍ ഫെഡ് റിസര്‍വ് നിരക്കു കൂട്ടിയതും ജി.ഡി.പി വളര്‍ച്ച പ്രാപിച്ചതുമാണ് വിലയിടിച്ചത്

Update:2023-07-27 20:55 IST

അമേരിക്ക പലിശ നിരക്ക് കൂട്ടിയതിനെ തുടര്‍ന്ന് രാജ്യന്തര തലത്തില്‍ സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. ഫെഡ് റിസര്‍വ് പലിശ കൂട്ടിയതു മൂലം ഡോളറിന്റെ മൂല്യം ഉയര്‍ന്നതാണ് കാരണം. രാജ്യാന്തര തലത്തില്‍ സ്വര്‍ണ വില ഔണ്‍സിന് 28 ഡോളര്‍ ഇടിഞ്ഞ് ഏകദേശം 1,945 ഡോളറിനടുത്തെത്തി. ഇതിന്റെ ചുവടുപിടിച്ച് നാളെ കേരളത്തിലും സ്വര്‍ണ വില കുറഞ്ഞേക്കുമെന്നാണ് സൂചനകള്‍. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,360 രൂപയായിരുന്നു. ഗ്രാമിന് 5,545 രൂപ.

ജി.ഡി.പിയില്‍ വളര്‍ച്ച
രണ്ടാം പാദത്തില്‍ അമേരിക്കയുടെ ജി.ഡി.പി 1.8 ശതമാനമാകുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും 2.4 ശതമാനത്തിലെത്തി. ഇതും ഡോളര്‍ കരുത്താര്‍ജിക്കാന്‍ കാരണമായി. അമേരിക്കയില്‍ പലിശ നിരക്ക് 0.25% ശതമാനമാണ് വര്‍ധിപ്പിച്ചത്. ഇതോടെ പലിശ നിരക്ക് 5.25 ത്തില്‍ നിന്ന് 5.5 ശതമാനത്തിലെത്തി.
ഫെഡ് പ്രഖ്യാപനങ്ങള്‍ക്ക് മുന്നോടിയായി അമേരിക്കന്‍ ബോണ്ട് യീല്‍ഡ് 3.90 ശതമാനത്തില്‍ എത്തിയതിനെ തുടര്‍ന്ന് ഇന്ന് രാവിലെ വ്യാപാരം തുടങ്ങുമ്പോള്‍ 1,980 ഡോളര്‍ നിരക്കിലായിരുന്നു സ്വർണം. അതേ സമയം അവസാന പാദത്തില്‍ ഔണ്‍സിന് ശരാശരി 2,175 ഡോളറാകുമെന്നും കണക്കുകൂട്ടലുകളുണ്ട്.
Tags:    

Similar News