ഇന്ത്യയിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചിന് ഇഡിയുടെ നോട്ടീസ്

ഫെമ ചട്ടം ലംഘിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്. വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് കമ്പനി

Update:2021-06-11 16:58 IST

ഫെമ ചട്ടം ലംഘിച്ച് 2,790 കോടി രൂപ കൈമാറ്റം ചെയ്തതായി കാണിച്ച് രാജ്യത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചായ WazirX ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതായി റിപ്പോര്‍ട്ട്. സന്‍മയ് ലാബ്‌സ് ലിമിറ്റഡ് എന്ന കമ്പനിക്ക് കീഴിലുള്ളതാണ് വാസിര്‍എക്‌സ്.

നിയമവിരുദ്ധമായ ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പിന് പണം കൈമാറ്റം നടത്തിയതായി കണ്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 2,790.74 കോടി രൂപയുടെ കൈമാറ്റമാണ് നടന്നിരിക്കുന്നതെന്ന് ഇഡി പറയുന്നു.

എന്നാല്‍ തങ്ങള്‍ക്ക് നിയമവിരുദ്ധമായതൊന്നും ചെയ്തിട്ടില്ലെന്ന് കമ്പനി അധികൃതര്‍ പറയുന്നു. ഇഡിയുടെ കാരണം കാണിക്കല്‍ നോട്ടീസും ലഭിച്ചിട്ടില്ലെന്ന് കമ്പനി പത്രക്കുറിപ്പില്‍ പറയുന്നു. നിയമവിരുദ്ധമായ ഇടപാടുകള്‍ക്ക് പിന്നില്‍ ചൈനീസ് വംശജരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.


Tags:    

Similar News