2 മണിക്കൂര്‍ 41 മിനിറ്റ്; ബജറ്റ് മുഴുവന്‍ വായിക്കാനായില്ല

Update:2020-02-01 14:52 IST

ബജറ്റ് പ്രസംഗം വായിച്ചു പൂര്‍ത്തിയാക്കാന്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന് കഴിഞ്ഞില്ല. രണ്ട് പേജുകള്‍ ബാക്കിനില്‍ക്കുമ്പോള്‍ ബജറ്റ് വായന ധനമന്ത്രി അവസാനിപ്പിച്ചു. ലാക്‌സഭ തിങ്കളാഴ്ചത്തേക്കു പിരിഞ്ഞതായി സ്പീക്കര്‍ ഓം ബിര്‍ല പ്രഖ്യാപിച്ചു.

കഴിഞ്ഞ വര്‍ഷം പ്രസംഗം രണ്ട് മണിക്കൂര്‍ 17 മിനിറ്റ് നീണ്ടുനിന്നു. ഇന്ന് രണ്ട് മണിക്കൂര്‍ 41 മിനിറ്റിനു ശേഷം ബാക്കി വായിച്ചതായി കണക്കാക്കാന്‍ സ്പീക്കറോട് അഭ്യര്‍ത്ഥിച്ച് അവര്‍ സീറ്റില്‍ ഇരുന്നു. ധനമന്ത്രി വിയര്‍ക്കുന്നുണ്ടായിരുന്നെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രക്തസമ്മര്‍ദ്ദം കുറഞ്ഞതോടെ സഹപ്രവര്‍ത്തകര്‍ ഇരിക്കാന്‍ ഉപദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News